മേയര്‍ ചർച്ചകളിലേക്ക് ബിജെപി : വി വി രാജേഷിന് മുന്‍തൂക്കം, ആര് ശ്രീലേഖയും പരിഗണനയില്‍
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്പറേഷന് ഭരിക്കാന്‍ ഒരുങ്ങുന്ന ബിജെപി തിരുവനന്തപുരത്ത് മേയര്‍ ചര്‍ച്ചകള്‍ സജീവമാക്കുന്നു. ബിജെപി നേതാവ് വിവി രാജേഷ്, മുന്‍ ഐഎഎസ് ഓഫീസര്‍ ആര് ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം വി വി രാജേഷിന് അനുകുലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ പ്രഖ്യാപനം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നാണ് വി വി രാജേഷ് വിജയിച്ചത്.വി വി രാജേഷിനെ മേയറാക്കാന്‍ തീരുമാനിച്ചാല്‍ ആര് ശ്രീലേഖ ആര് ശ്രീലേഖ ഡെപ്യൂട്ടി മേയറാകുമമെന്നുമാണ് റിപ്പോര്‍ട്ട്. നിലവില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുകയും പിന്നീട് ആര് ശ്രീലേഖലയെ നിയമസഭാ തെരഞ്ഞെപ്പില്‍ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാക്കുമെന്ന നിലയിലും റിപ്പോര്‍ട്ടുകളുണ്ട്.
ശാസ്തമംഗലം വാര്‍ഡില്‍ നിന്നാണ് ആര് ശ്രീലേഖ വിജയം നേടിയത്. എന്നാല്‍, മേയര്‍ പദവിയില്ലെങ്കിലും സന്തുഷ്ടയാണെന്നായിരുന്നു ആര് ശ്രീലേഖയുടെ ആദ്യ പ്രതികരണം. സാധാരണ കൗണ്‍സിലറായി തുടരും. വിജയം വലിയ അംഗീകാരമാണെന്നും ആര് ശ്രീലേഖ പ്രതികരിച്ചിരുന്നു.തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആകെയുള്ള 101 വാര്‍ഡുകളില്‍ 50 സീറ്റുകള്‍ നേടിയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണം ഉറപ്പിച്ചിരിക്കുന്നത്. എല്‍ഡിഎഫ് 29 സീറ്റുകളും യുഡിഎഫ് 19 സീറ്റുകളുമാണ് നേടിയത്. 3 സീറ്റുകളില്‍ സ്വതന്ത്രരും വിജയം നേടിയിട്ടുണ്ട്. സ്വതന്ത്രരെ കൂടെ നിര്‍ത്തി ഭരണം നടത്താനാണ് ബിജെപി നീക്കം.
