തിരുവനന്തപുരം ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്റല്‍ ഭക്ഷണത്തില്‍ ചത്ത പല്ലി

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്റല്‍ മെസ്സില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ ചത്ത പല്ലി. ഭക്ഷണത്തിനൊപ്പം വിളമ്പിയ അച്ചാറിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. നേരത്തെയും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മെസ്സില്‍ വിതരണം ചെയ്യുന്ന ഭക്ഷണം വൃത്തി ഹീനമാണെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മെസ് താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

തിരുവനന്തപുരം ടെക്‌നോ സിറ്റിയിലെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്റല്‍ മെസ്സില്‍ ഇന്ന് ഉച്ചയ്ക്ക് നല്‍കിയ അച്ചാറിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെത്തി. മെസ്സില്‍ വിതരണം ചെയ്യുന്ന ഭക്ഷണം വൃത്തി ഹീനമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. നേരത്തെ ചോറില്‍ നിന്ന് പുഴുവിനെയും പാറ്റയെയും വണ്ടിനെയും കണ്ടെത്തിയതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. പിജിക്കും പിഎച്ച്ഡിക്കുമുള്‍പ്പടെ പഠിക്കുന്ന മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് ഈ ദയനീയ അവസ്ഥ.

ഭക്ഷണത്തെക്കുറിച്ചുള്ള പരാതിയില്‍ നിരുത്തരവാദിത്തപരമായ നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ മംഗലപുരം പൊലീസിലും ഭക്ഷ്യ സുരക്ഷ വിഭാഗത്തിനും പരാതി നല്‍കി. വിദ്യാര്‍ത്ഥി പ്രതിഷേധത്താല്‍ മെസ് താല്‍ക്കാലികമായി അടച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *