KCS -പൻവേൽ സംഘടിപ്പിക്കുന്ന വടംവലി മത്സരം നാളെ

0

നവിമുംബൈ: ഓണാഘോഷത്തിൻ്റെ ഭാഗമായി ‘കേരളീയ കൾച്ചറൽ സൊസൈറ്റി’ പനവേൽ – റായ്ഗഡിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിമൂന്നാമത് പുരുഷ- വനിതാ വടംവലി മത്സരം നാളെ ഡിസംബർ 8 ന്, ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ ന്യൂ പൻവേലിലെ സെക്ടർ 2-ലുള്ള അംബേ മാതാ ഗ്രൗണ്ടിൽ ( ശാന്തി നികേതൻ സ്കൂളിന് സമീപം) വെച്ച് നടക്കും .
മഹാരാഷ്ട്ര-ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നുമായി പതിനെട്ടോളം മലയാളികളുടേതായ സാമൂഹിക, സാംസ്കാരിക സംഘടനകളും സ്ഥാപനങ്ങളും മത്സരത്തിൽ പങ്കെടുക്കും.

വാശിയേറിയ പോരാട്ടത്തിനായി മത്സരക്കളത്തിലിറങ്ങുന്ന ടീമുകൾ:

പുരുഷ വിഭാഗം:

1) മേരി മാതാ ചർച്ച്-( സാകിനാക്ക )
2) റീടേൽ സേൽസ് സെക്യൂർ സൊലൂഷൻസ് – ( വസായ്)
3) കേരള സമാജം ആൽഫ ഫ്രണ്ട്സ് – ( സൂറത്ത് )
4) കേരള സമാജം – ഗോഡ്സ് ഓൺ – ( സൂറത്ത് )
5) കേരള സമാജം കിം ലയേൺസ് – ( സൂറത്ത് )
6) കൈരളി കേരള കൾച്ചറൽ അസോസിയേഷൻ – ( ആനന്ദ്- സൂറത്ത് )
7) തടി വാല ചർച്ച് – ( പൂനെ)
8) സെന്റ് ജോർജ് ഫെറോന ചർച്ച് – ( പൻവേൽ)
9) ശ്രീ മുത്തപ്പൻ സേവാ സംഘം ട്രസ്റ്റ് – ( കാന്ത കോളനി ) A team
10) ശ്രീ മുത്തപ്പൻ സേവാ സംഘം ട്രസ്റ്റ് – ( കാന്താ കോളനി )B team
11) ഓട്ടോ ബൻ ട്രക്കിംഗ് PV T LTD- (പൻവേൽ)
12) സെന്റ് ജോസഫ് ചർച്ച്- ( അക്കുർദി – പൂനെ)
13) കേരള കൾച്ചറൽ സൊസൈറ്റി – ( പൻവേൽ)
14) സെന്റ് അൽഫോൻസ ചർച്ച് – ( കാലേവാടി – പൂനെ)

വനിതാ വിഭാഗം ടീം

1) പർഫെക്ട് മോൾഡ്സ് – ( വസായ് )
2) സെന്റ് ജോർജ് ഫെറോന ചർച്ച് – (പൻ വേൽ)
3) ശ്രീ മുത്തപ്പൻ സേവാ സംഘം ട്രസ്റ്റ് (കാന്താ കോളനി ) A team
4) ശ്രീ മുത്തപ്പൻ സേവാ സംഘം ട്രസ്റ്റ് – (കാന്ത കോളനി) B team

പുരുഷ -വനിതാവിഭാഗം വിജയികൾക്കും മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രശസ്തിപത്രവും ട്രോഫിയും പാരിതോഷികമായി നൽകും. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന പുരുഷ വിഭാഗം ടീമിന് 50000/- രൂപയും രണ്ടാം സ്ഥാനംലഭിക്കുന്നവർക്ക് -25000രൂപ രൂപയും മൂന്നാം സ്ഥാനക്കാർക്ക് 5111/- രൂപയും ക്യാഷ് അവാർഡായി ലഭിക്കും.
വനിതാ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 15111/- രൂപയും രണ്ടാം സ്ഥാനം 7111/- രൂപയും മൂന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 3111/- രൂപയും സമ്മാനം ലഭിക്കും.

വിവരങ്ങൾക്ക് : 9967327424/ 8879511868,/9769486848

മത്സരത്തിന് സാക്ഷ്യം വഹിക്കാൻ എല്ലാ കായികപ്രേമികളേയും സ്വാഗതം ചെയ്യുന്നതായി കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ പൻവേലിനു വേണ്ടി പ്രസിഡന്റ് മനോജ് കുമാർ എം എസ്
(9957327424/ 9920628702) അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *