പരീക്ഷിക്കാം ഈ രുചികൾ ലോക നാളികേര ദിനത്തിൽ
കേരളീയര്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ആഹാരമാണ് തേങ്ങ. ലോകത്ത് കിട്ടുന്ന ഏറ്റവും പോഷകമൂല്യമുള്ളതും ജീവസ്സുറ്റതുമായ ആഹാരപദാര്‍ഥങ്ങളിലൊന്നാണ് തേങ്ങ. കുറച്ച് നാളികേര വിശേഷങ്ങളറിയാം.
സെപ്റ്റംബര്‍ രണ്ട് ലോക നാളികേര ദിനമായത് ആചരിക്കാൻ തുടങ്ങിയത് 2009 മുതല്‍ക്കാണ്. തെങ്ങുകൃഷിയും വ്യവസായവും പ്രോത്സാഹിപ്പിക്കുന്ന ഏഷ്യന്‍ ആന്‍ഡ് പസഫിക് കോക്കനട്ട് കമ്യൂണിറ്റി (എ.പി.സി.സി.) രൂപികരിച്ച ദിസസ്സമാണ് നാളികേര ദിനമായി ആചരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ 18 രാജ്യങ്ങള്‍ എ.പി.സി.സി. അംഗങ്ങളാണ്. ലോക നാളികേര ദിനത്തിൽ തേങ്ങ കൊണ്ടുണ്ടാക്കാവുന്ന ചെസ മധുര പലഹാരങ്ങൾ പരിചയപ്പെടാം.