ട്രൂഇന്ത്യൻ ‘നവപ്രതിഭ പുരസ്‍കാരം’ ശ്രീലക്ഷ്‌മി എം നായർക്ക് .

0

 

മുംബൈ : ഡോംബിവ്‌ലി ആസ്ഥാനമായി സാംസ്ക്കാരിക വിനിമയം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റിയുടെ ഈ വർഷത്തെ ‘നവപ്രതിഭ പുരസ്‍കാരം’ ശ്രീലക്ഷ്‌മി നായർക്ക് സമ്മനിക്കും . നവംബർ 9 വൈകീട്ട് 5 .30 നു ഡോംബിവില്ലി ഈസ്റ്റിലുള്ള സർവേഷ് ഹാളിൽ സംഘടിപ്പിക്കുന്ന ‘വീണ്ടും വസന്തം ‘ എന്ന പരിപാടിയിലാണ് പുരസ്‌കാരങ്ങൾ സമർപ്പിക്കുക .

ഭരതനാട്യത്തിൽ 7 വർഷത്തെ പഠനം പൂർത്തിയാക്കിയതോടൊപ്പം നൃത്ത കലയുടെ മറ്റു മേഖലകളിലുംചിത്രകലയിലും കഴിവ് തെളിയിച്ച കലാപ്രതിഭയാണ് ശ്രീലക്ഷ്‌മി.ഇതിനകം 815 ലധികം വേദികളിൽ നൃത്തം അവതരിപ്പിക്കുകയും 180 മത്സരങ്ങളിൽ സമ്മാനാർഹയാകുകയും ചെയ്‌തു .2017 ലും 19ലുമായി മാതൃഭൂമി നടത്തിയ കലോത്സവങ്ങളിൽ ഭരതനാട്യം ,മോഹിനിയാട്ടം ,നാടോടിനൃത്തം ,കുച്ചുപ്പുടി എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനം ശ്രീലക്ഷ്മിക്കായിരുന്നു.2018ലെ ട്രൂഇന്ത്യൻ്റെ ‘സ്നേഹ ചിലങ്ക’ പുരസ്‌കാരം ,2017 ലും ’19 ലും സിന്ദു മെമ്മോറിയൽ അവാർഡും ലഭിച്ചിട്ടുണ്ട് .

പത്താം ക്ളാസ്സിൽ , ഡോംബിവ്‌ലി മോഡൽ ഇംഗ്ലീഷ് സ്‌കൂളിൽ നിന്നും 84 %മാർക്കോടെ വിജയിച്ചു. തുടർന്ന് കേരളത്തിൽ (കുന്നംകുളം) പഠിച്ച്‌ 99 %മാർക്കോടെ HSC പൂർത്തിയാക്കി .ഇപ്പോൾ ഡൽഹി സർവ്വകലാശാലയിൽ ബിരുദ വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി. ‘A’ ഗ്രേഡോടെ NCCയിൽ’ C ‘ സർട്ടിഫിക്കറ്റ് ലഭിച്ച കേഡറ്റ് . ഈ വർഷം നടന്ന ആർമി അറ്റാച്ച്മെന്റ് (with 18 Grenadiers )ക്യാമ്പിൽ കലാകായിക ഇനങ്ങളിൽ മത്സരിച്ച്‌ മൂന്നു സ്വർണ്ണ മെഡൽ ലഭിച്ചു .

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണ പ്രകാരം  റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു നടക്കുന്ന കലാസംസ്‌കാരിക പരിപാടിയിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ശ്രീലക്ഷ്‌മി നായർ. ഡോംബിവ്‌ലിയിൽ താമസിക്കുന്ന തൃശൂർ സ്വദേശികളായ മനോജ് നായർ & നിഷാ ദമ്പതികളുടെ മകളാണ് ശ്രീലക്ഷ്‍മി .അനുജത്തി ശരണ്യ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *