ട്രോംബെ മലയാളി ഓണം നാളെ

0

 

ചെമ്പൂർ : ട്രോംബേ മലയാളി സാംസ്കാരിക വേദിയുടെ ഓണാഘോഷം  നാളെ   (ഒക്ടോബർ 20 )തിലക്  നഗർ റെയിൽവെ സ്റ്റേഷന് സമീപമുള്ള ഷെൽ കോളനിയിലെ സമാജ് ഹാളിൽ വെച്ച് നടക്കും.

ഉദ്ഘാടന സമ്മേളനത്തിൽ വ്യവസായിയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ലയൺ കുമാരൻ നായർ മുഖ്യാതിഥി ആയിരിക്കും. കേരളീയ കേന്ദ്ര സംഘടന ജനറൽ സെക്രട്ടറി മാത്യു തോമസ്, ചെമ്പൂർ,വാസിനാക്ക മോഡൽ ഹൈസ്കൂളിലെ പ്രധാനാധ്യാപികമാരായ അനിത മോഹൻകുമാർ,രജനി ബാബു എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും.

ഡോംബിവലി ‘ തുടിപ്പ് ‘ ഫോക് ബാൻഡ് അവതരിപ്പിക്കുന്ന നാടൻപ്പാട്ടുകൾ , സമിതിക്ക് കീഴിലുള്ള മലയാളം ക്ലാസ്സ് വിദ്യാർത്ഥികളും അദ്ധ്യാപകരും, മോഡൽ ഹൈസ്കൂൾ വിദ്യാർത്ഥികൾ എന്നിവർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.ഓണാഘോഷ പരിപാടിയിലും ഓണസദ്യയിലും എല്ലാവരും പങ്കെടുക്കണമെന്ന് ജനറൽ സെക്രട്ടറി വേണു രാഘവൻ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *