പെട്ടി വിഷയം കൃത്യമായ അന്വേഷണം നടത്തണം: എം വി ഗോവിന്ദന്‍
പാലക്കാട്: തെരഞ്ഞെടുപ്പിൽ പാലക്കാടാണ് എല്ലാവരുടെയും ശ്രദ്ധയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രിയങ്ക മത്സരിക്കുന്ന വയനാടിനെ പിന്തള്ളി. ശ്രീധരന് കിട്ടിയ വോട്ട് ബിജെപിക്ക് കിട്ടില്ല. ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിനും കിട്ടില്ല. എല്‍ഡിഎഫ് മുന്നേറും. വയനാട് ഇഞ്ചോടിഞ്ച് പോരാട്ടം എന്ന വാര്‍ത്ത ഇടതുപക്ഷത്തെ ആവേശത്തിലാക്കുന്നുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
രാഹുലിന് കേരളത്തിലുടനീളം അവമതിപ്പുണ്ട്. ഇടതുപക്ഷം ബാഗിന്റെ പിന്നാലെ പോകുന്ന പാര്‍ട്ടിയല്ല. യാദൃശ്ചികമായി വന്ന പ്രശ്‌നമാണ്. അത് ഉപേക്ഷിക്കേണ്ട പ്രശ്‌നമല്ല. കൃത്യമായ അന്വേഷണം നടത്തേണ്ട കാര്യമാണ്. ഐഡി കാര്‍ഡ് ഉണ്ടാക്കിയത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. അതിന് പ്രത്യേകം തെളിവ് വേണ്ട. പെട്ടി വിഷയം അടഞ്ഞ അധ്യായമേയല്ല. പ്രധാന വിഷയമാണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഉയര്‍ന്നുവന്ന ട്രോളി വിവാദം യുഡിഎഫിന് തിരിച്ചടിയാണ്. ട്രോളി ബാഗുള്‍പ്പെടെ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടും. അത് പാര്‍ട്ടിയുടെ സെക്രട്ടറിയുടെ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. കൃഷ്ണദാസിനെ തിരുത്തുമോയെന്ന ചോദ്യത്തിന് മറുപടി പറയാന്‍ എം വി ഗോവിന്ദന്‍ തയ്യാറായില്ല.