രണ്ടാം വന്ദേഭാരത് മംഗലാപുരം വരെ; ആദ്യ യാത്ര ഇന്ന്
കാസര്‍കോട്: തിരുവനന്തപുരം കാസർകോട് വന്ദേഭാരത് സര്‍വീസ് മംഗലാപുരം വരെ നീട്ടി. പുതിയ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. ഉദ്ഘാടനത്തിന് ശേഷം ഇന്നത്തെ സ്‌പെഷ്യല്‍ സര്‍വീസ് 9.15ന് മംഗലാപുരത്ത് നിന്ന് ആരംഭിക്കും.
പുതിയ സര്‍വീസ് വന്ദേഭാരത് നിര്‍ത്തുന്ന എല്ലാ സ്റ്റേഷനിലും നിര്‍ത്തും. മംഗലാപുരത്തുനിന്ന് കാസര്‍കോട്ടേക്ക് വിദ്യാര്‍ത്ഥികളും കയറും. സ്വീകരണവും ഉണ്ട്.
മംഗലാപുരത്ത് നിന്ന് രാവിലെ 6.10ന് ആരംഭിക്കുന്ന സര്‍വീസ് 3.10ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിച്ച് രാത്രി 12.40ന് മംഗലാപുരത്ത് എത്തും. ബുധനാഴ്ച ദിവസങ്ങളില്‍ സര്‍വീസ് ഉണ്ടാകില്ല.