ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു
കൊല്ലം: മാംഗ്ലൂര്‍ സെന്‍ട്രലില്‍ നിന്നും തിരിച്ച് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിചേരുന്ന ട്രെയിന്‍ നമ്പര്‍ 16348 ന് പരവൂരില്‍ സ്റ്റോപ്പ് അനുവദിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. തീവണ്ടിക്ക് ഓടുന്നതിന് 5 മിനിട്ട് അധിക സമയവും അനുവദിച്ചിട്ടുണ്ട്. മാംഗ്ലൂര്‍ എക്‌സ്പ്രസിന് പരവൂര്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് സ്റ്റോപ്പ് അനുവദിച്ച് റയില്‍വേ ബോര്‍ഡ് ഉത്തരവായത്.
ട്രെയിന്‍ നം. 16366 നാഗര്‍കോവില്‍ – കോട്ടയം പാസഞ്ചറിന് പെരിനാടും ഇരവിപുരത്തും, ട്രെയിന്‍ നം. 16629/16630 മലബാര്‍ എക്‌സ്പ്രസിന് മയ്യനാടും, ട്രെയിന്‍ നം. 16791/16792 തിരുനെല്‍വേലി പാലക്കാട് പാലരുവി എക്‌സ്പ്രസിന് ആര്യങ്കാവിലും, ട്രെയിന്‍ നം. 16101/16102 ചെന്നൈ എഗ്മോര്‍ കൊല്ലം എക്‌സ്പ്രസിന് തെന്മലയിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് റയില്‍വേ ബോര്‍ഡ് അധികൃതരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും തെന്മല, പെരിനാട് സ്റ്റോപ്പുകള്‍ റയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.