ത്രിരാഷ്ട്ര വനിതാ ഏകദിന പരമ്പര; ഇന്ത്യ നാളെ ശ്രീലങ്കയെ നേരിടും

മുംബൈ: ഇന്ത്യ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയ്‌ക്ക് നാളെ കൊളംബോയില്‍ തുടക്കമാകും. ഇന്ത്യൻ ടീമിനെ ഹർമൻപ്രീത് കൗറാണ് നയിക്കുന്നത്. ഏകദിന ലോകകപ്പിന് മുന്നോടിയായി ടൂര്‍ണമെന്‍റ് ടീം ഇന്ത്യയ്ക്ക് വളരെ പ്രധാനമാണ്.
പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ ടീമിനെ ബിസിസിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രതീക റാവൽ, അരുന്ധതി റെഡ്ഡി, ശുചി ഉപാധ്യായ എന്നിവരെയും ടീമിൽ ഉൾപ്പെടുത്തി. ശ്രീലങ്കൻ വനിതാ ടീമിനെ ചാമരി അട്ടപ്പട്ടുവാണ് നയിക്കുന്നത്. ലോറ വോൾവാർഡാണ് ദക്ഷിണാഫ്രിക്കൻ ടീമിന്‍റെ ക്യാപ്റ്റന്‍.
ഇന്ത്യ: ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, പ്രതീക റാവൽ, സ്‌മൃതി മന്ദാന, തേജൽ ഹസബ്നിസ്, അമൻജോത് കൗർ, ദീപ്തി ശർമ, സ്നേഹ റാണ, റിച്ച ഘോഷ്. എസ് യസ്തിക ഭാട്ടിയ, അരുന്ധതി റെഡ്ഡി, കേശ്വവി ഗൗതം, ശ്രീ ചരണി, ശുചി ഉപാധ്യായ്.
ദക്ഷിണാഫ്രിക്ക: ലാറ ഗൂഡാൽ, ലോറ വോൾവാർഡ് (ക്യാപ്റ്റൻ), തജ്മിൻ ബ്രിട്ട്‌സ്, അനേരി ഡിർക്‌സെൻ, ക്ലോ ട്രിയോൺ, മിയാൻ സ്മിത്ത്, നദീൻ ഡി ക്ലാർക്ക്, നൊണ്ടുമിസോ ഷാംഗസെ, സുനെ ലൂസ്, കരാബോ മെസോ, സിനാലോ ജഫ്ത, മക്‌ടേക്കീപ്പർ നൊവൺ മക്‌ടേക്കീപ്പർ. മലാബ, ശേഷനെ നായിഡു.
ശ്രീലങ്ക: ഹൻസിമ കരുണരത്‌നെ, ഹർഷിത സമരവിക്രമ, ഹാസിനി പെരേര, മാനുധി നാനായക്കര, നിലാക്ഷിക സിൽവ, വിസ്മി ഗുണരത്‌നെ, ചമരി അത്പത്തു, ദേവാമി വിഹംഗ, കവിഷ ദിൽഹാരി, പിയുമി ബദൽഗെ, രശ്മിക സെവന്ദി, കുഷ്‌കവികാര, സങ്കി ഇനോഷി പ്രിയദർശിനി, മൽകി മദാര, സുഗന്ധിക കുമാരി.
പരമ്പരയുടെ പൂർണ്ണ ഷെഡ്യൂൾ:
ശ്രീലങ്ക vs ഇന്ത്യ: ഏപ്രിൽ 27 (കൊളംബോ, ആർ പ്രേമദാസ സ്റ്റേഡിയം, രാവിലെ 10)
ഇന്ത്യ vs ദക്ഷിണാഫ്രിക്ക: ഏപ്രിൽ 29 (കൊളംബോ, ആർ പ്രേമദാസ സ്റ്റേഡിയം, രാവിലെ 10)
ശ്രീലങ്ക vs ദക്ഷിണാഫ്രിക്ക: മെയ് 1 (കൊളംബോ, ആർ പ്രേമദാസ സ്റ്റേഡിയം, രാവിലെ 10)
ശ്രീലങ്ക vs ഇന്ത്യ: മെയ് 4 (കൊളംബോ, ആർ പ്രേമദാസ സ്റ്റേഡിയം, രാവിലെ 10)
ദക്ഷിണാഫ്രിക്ക vs ഇന്ത്യ: മെയ് 7 (കൊളംബോ, ആർ പ്രേമദാസ സ്റ്റേഡിയം, രാവിലെ 10)
ശ്രീലങ്ക vs ദക്ഷിണാഫ്രിക്ക: മെയ് 9 (കൊളംബോ, ആർ പ്രേമദാസ സ്റ്റേഡിയം, രാവിലെ 10)
ഫൈനൽ: മെയ് 11 (കൊളംബോ, ആർ പ്രേമദാസ സ്റ്റേഡിയം, രാവിലെ 10)