ചികിത്സക്ക് നാട്ടിൽ പോയ പ്രവാസി മരണപ്പെട്ടു
സൊഹാർ: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്തുടർ ചികിത്സക്ക് നാട്ടിലേക്ക് പോയ കണ്ണൂർ കാടാച്ചിറ ആഡൂർ നാടുകണ്ടിയിൽ ബൈത്തുൽ നൂർ വീട്ടിൽ പരേതനായ മുഹമ്മദ് മകൻ മാണിക്കോത്ത് ഹാരിസ് (46) നിര്യാതനായി. സൊഹാർ തരിഫിൽ സഫീർ മാളിനകത്ത് ഷിബിലി റെസ്റ്റോറന്റ് നടത്തിവരികയായിരുന്നു.
സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവമായി ഇടപെടുന്ന ഹാരിസ് നെഞ്ച് വേദനയെ തുടർന്ന് സൊഹാറിൽ ചികിത്സ തേടിയശേഷം തുടർ ചികിത്സക്കായി ദിവസങ്ങൾക്ക് മുൻപ് നാട്ടിലേക്ക് പോയതായിരുന്നു.പ്രവാസ ജീവിതത്തിൽ നിരവധി സൗഹൃദങ്ങൾ കാത്ത് സൂക്ഷിക്കുന്ന വ്യക്തിയായിരുന്നു ഹാരിസ്. മാണിയൂർ വഫിയ കോളജ്, സൊഹാർ സുന്നി സെൻ്റർ, കെ.എം.സിംസി സൊഹാർ കമ്മിറ്റി എന്നിവയിൽ നിലവിൽ അംഗമാണ്. ഭാര്യ: സുമയ്യ മക്കൾ: സയാൻ, ജസാർ, ഫാത്തിമ, ആയിഷ ഫർഹ. മാതാവ് : സഫിയ. സഹോദരൻമാർ: മൂസ, അഷ്‌റഫ്, ഇക്ബാൽ.