കോഴഞ്ചേരിയിൽ ട്രാൻസ്മാൻ മരിച്ച നിലയിൽ

0

പത്തനംതിട്ട:  പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സ്വദേശി സിദ്ധാർത്ഥ് കെ.എം (29) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2022 ൽ ആണ് ഇദ്ദേഹം പുരുഷനാകുന്നതിനുള്ള ചികിത്സ ആരംഭിച്ചത് . ഇതിന് ശേഷം ജോലിക്കായി ശ്രമിച്ചിരുന്നെങ്കിലും എവിടെയും ജോലി ലഭിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.

ജോലി ലഭിക്കാത്തതിലുള്ള  മനോവിഷമം സിദ്ധാർത്ഥ് അനുഭവിച്ചിരുന്നതായാണ് ബന്ധുക്കളുടെ മൊഴി. സിദ്ധാർത്ഥിൻ്റേത് ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം. മൃതദേഹം ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർ‍ട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *