സംസ്ഥാനത്ത് ഏപ്രിൽ 17 വരെ ചില ട്രെയിനുകള്‍ വൈകും
സംസ്ഥാനത്ത് ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു. പാലക്കാട് ഡിവിഷന് കീഴില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ആണ് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം.
ഡോ. എംജിആര്‍- ചെന്നൈ സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ഇന്ന് ഒരു മണിക്കൂറും 20 മിനിറ്റും ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12685)15നു മൂന്ന് മണിക്കൂറും 10 മിനിറ്റും വൈകി ഓടും.
മംഗളൂരു സെന്‍ട്രല്‍ – തിരുനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് (16603) 15നും ഒരു മണിക്കൂറും തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു സെന്‍ട്രല്‍ മലബാര്‍ എക്‌സ്പ്രസ് 15ന് ഒരു മണിക്കൂറും വൈകി ഓടും.
മംഗളൂരു സെന്‍ട്രല്‍ – ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് (22638)16,17 തീയതികളില്‍ ഒരു മണിക്കൂറും 20 മിനിറ്റും കണ്ണൂര്‍- ഷൊര്‍ണൂര്‍ ജങ്ഷന്‍ മെമു (06024) 16,17തീയിതകളില്‍ ഒരു മണിക്കൂറും 10 മിനിറ്റും വൈകും.