യാത്രക്കാരുടെ ശ്രേദ്ധക്ക് :ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തി

0

തിരുവനന്തപുരം: ട്രെയിനുകളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തി ദക്ഷിണ റെയില്‍വേ. ജൂലൈ 15 മുതല്‍ ആണ് മാറ്റം. ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂഡല്‍ഹി കേരള സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെയും 12623 ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മെയിലിന്റെയും സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

ജൂലൈ 15 മുതല്‍ 12625 കേരള എസ്പ്രസ് തിരുവനന്തപുരത്തുനിന്ന് 12.15ന് പുറപ്പെടും (നിലവില്‍ 12.30). തൃശൂര്‍ വരെ ഇതനുസരിച്ചു സമയത്തില്‍ മാറ്റമുണ്ടാകും. 12623 ചെന്നൈ മെയില്‍ ചെന്നൈയില്‍നിന്ന് 19.30-ന് പുറപ്പെടും (നിലവില്‍ 19.45).

അതേസമയം, മംഗളൂരു-രാമേശ്വരം-മംഗളൂരു (16622/16621) പ്രതിവാര എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. സർവീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. ശനിയാഴ്ചകളിൽ മംഗളൂരുവിൽനിന്ന് രാത്രി 7.30-ന് പുറപ്പെടും.

ഞായറാഴ്ച രാവിലെ 11.45-ന് രാമേശ്വരത്ത് എത്തും. ഞായറാഴ്ച ഉച്ചയ്‌ക്ക് രണ്ടിന് രാമേശ്വരത്തുനിന്ന് പുറപ്പെടും. തിങ്കളാഴ്ച രാവിലെ 5.50-ന് മംഗളൂരുവിൽ എത്തും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട്, പൊള്ളാച്ചി, പഴനി, ദിണ്ടിഗൽ, മധുര, രാമനാഥപുരം ഉൾപ്പെടെ 12 സ്റ്റേഷനുകളിൽ നിർത്തും. മലപ്പുറം ജില്ലയിൽ എവിടെയും സ്റ്റോപ്പില്ല. ഏഴ് സ്ലീപ്പർ, നാല് ജനറൽ കോച്ച് ഉൾപ്പെടെ 22 കോച്ചുകളും ഉണ്ടാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *