ശൗചാലയത്തിൽ പോകാനായി വണ്ടിനിർത്തി: പാളം മുറിച്ചുകടക്കുന്നതിനിടയിൽ വനിതാ ലോക്കോപൈലറ്റ് വണ്ടിയിടിച്ചു മരിച്ചു

പശ്ചിമ ബംഗാൾ : ശുചിമുറിയിൽ പോകാനായി വനിതാ ലോക്കോപൈലറ്റ് വണ്ടിനിർത്തി ഇറങ്ങി ട്രാക്ക് മുറിച്ചുകടക്കുന്നതിനിടയിൽ എതിർഭാഗത്ത് നിന്നും വന്ന വണ്ടിയിടിച്ചു അതിദാരുണമായി കൊല്ലപ്പെട്ടു.
ബംഗാളിലെ മാൽദാ സ്റ്റേഷനിൽ നിന്നും മഹിപാൽറോഡ് റെയിൽവേ സ്റ്റേഷനിലേക്ക് യാത്രക്കാർ ഇല്ലാത്ത ട്രെയിനുമായി പോകുകയായിരുന്ന ലോക്കോ പയലറ്റിന്റെ സഹായി വനിതാ ട്രെയിൻ ഡ്രൈവർ മഹാറാണിയാണ് എതിരെ വന്ന നവദീപ് ദാ൦ എക്സ്പ്രസ്സ് വണ്ടിയിടിച്ചു ഛിന്നഭിന്നമായത് .ഇന്നുവൈകുന്നേരം 6.30 നാണുഅപകടമുണ്ടായത് . സംഭവത്തെ തുടർന്ന് റെയിൽവേ ലോക്കോപൈലറ്റ്മാരുടെ സംഘടനയുടെ നേതൃത്തത്തിൽ ശക്തമായ പ്രതിഷേധസമരം നടത്തി .എഞ്ചിൻ ക്യാബിനിൽ ശൗചാലയം വേണമെന്ന
ഡ്രൈവർമാർ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്.രാജ്യത്ത് രണ്ടായിരത്തോളം വനിതാ റെയിൽവേ ഡ്രൈവർമാരുടെ ഈ ആവശ്യം ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല.