ട്രെയിലർ ട്രക്ക് ഇരുപതോളം വാഹനങ്ങളിൽ ഇടിച്ചു കയറി (VIDEO) : ഒരു മരണം ,നിരവധിപേർക്ക് പരിക്ക്

മുംബൈ : മുംബൈ പൂനെ എക്സ്പ്രസ് വേയിൽ അമിതവേഗത്തിലെത്തിയ കണ്ടെയ്നർ ട്രെയിലർ ട്രക്ക് 18-20 വാഹനങ്ങളിൽ ഇടിച്ചുകയറി ഒരു സ്ത്രീ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.റായ്ഗഡ് ജില്ലയിലെ ഖലാപൂർ താലൂക്കിലെ ഖോപോളി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അഡോഷി ടണലിന് സമീപമാണ് സംഭവം നടന്നതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
.”ബ്രേക്ക് തകരാറിലായതിനെ തുടർന്ന് കണ്ടെയ്നർ ട്രെയിലർ ട്രക്കിന്റെ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ബിഎംഡബ്ല്യു, മെഴ്‌സിഡസ് പോലുള്ള ആഡംബര കാറുകൾ ഉൾപ്പെടെ കുറഞ്ഞത് 20 വാഹനങ്ങളിൽ ഇടിച്ചു, 19 പേർക്ക് ഗുരുതരമായി പരിക്കേറ്റു,” അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരെ നവി മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇതിൽ ഒരു സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
.