പൊലീസുകാരെ ഞങ്ങൾ പാവങ്ങൾക്കും ഉത്സവം കാണണം

0

 

കരുനാഗപ്പള്ളി: 2024 ഒക്ടോബർ 12 ശനിയാഴ്ച പകൽ 12: 13 കരുനാഗപ്പള്ളി ഭാഗത്ത് നിന്നും ഓച്ചിറയിലേക്ക് പോയ ഒരു കെ.എസ.ആർ.ടി.സി. വവ്വാക്കാവിൽ പോലീസ് തടഞ്ഞിട്ടിരിക്കുന്ന ചിത്രത്തിൽ കാണുന്നത്. ഈ സമയം വവ്വാക്കാവ് മുതൽ ഓച്ചിറ ക്ഷേത്രം വരെ യാതൊരു ഗതാഗത കുരുക്കുമില്ല. സമൂഹത്തിൽ വളരെ പാവപ്പെട്ടവർ ആശ്രയിക്കുന്ന പൊതു ഗതാഗത സംവിധാനത്തിലൂടെ ഓച്ചിറയിൽ നടക്കുന്ന കാളകെട്ട് ഉത്സവത്തിൽ പങ്കെടുക്കാനായി പോയവരാണ് ഈ ബസിലുള്ളവർ എന്നാൽ 5 കിലോമീറ്റർ മുൻപ് തന്നെ ബസ് പോലീസ് തടഞ്ഞിട്ടിരിക്കുകയാണ് കുട്ടികളും പ്രായമായവരും ബസിലുണ്ട്. സ്വന്തമായി വാഹനമില്ലാതെ ഇല്ലാത്തവർ ഉത്സവങ്ങൾ കാണരുത് എന്ന പ്രതീതിയാണ് വവ്വാക്കാവിൽ കണ്ടത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന പോലീസ് പാവങ്ങളുടെ ആഘോഷ നിമിഷങ്ങൾ തടയുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

പാവങ്ങൾക്കും ഉത്സവം കാണാൻ അവകാശമുള്ള നാട്ടിൽ അവരുടെ മനസ് നോവിക്കുന്ന നിയന്ത്രണമാണ് മിക്ക ഉത്സവ സ്ഥലങ്ങളിലും കാണാൻ കഴിയുന്നത്. ഹോസ്പിറ്റലിൽ കിടക്കുന്ന രോഗികൾക്ക് ആഹാരവുമായി പോകുന്ന സ്ത്രീകളെയും, കുട്ടികളെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ വന്ന ഇരു ചക്ര വാഹനങ്ങളും ചങ്ങൻകുളങ്ങരയിൽ പോലീസ് തടഞ്ഞു തിരുച്ചു വിടുന്നുണ്ടായിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *