ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികൾക്ക് പരോൾ
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധകേസിൽ പ്രതികൾക്ക് പരോൾ അനുവദിച്ചു. കൊടിസുനി ഒഴികെയുള്ള 10 പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിന് പിന്നാലെയാണ് നടപടിനേരത്തെ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർക്കാണ് പരോൾ അനുവദിച്ചത്.
നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു പ്രതികൾ. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിൻവലിച്ച ഉടനാണ് പരോൾ പ്രാബല്യത്തിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ടിപി വധക്കേസിലെ പ്രതികൾക്ക് ശിക്ഷ വർധിപ്പിച്ചുള്ള കോടതി ഉത്തരവ് പുറത്ത് വന്നിരുന്നു. പരോളുകൾ അനുവദിക്കുന്നതിനും കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് മറികടന്നാണ് ഇപ്പോൾ പ്രതികൾക്ക് പരോൾ അനുവദിച്ചത്.
പ്രതികള്‍ക്ക് പരോളിനായി നിയമപരമായ അര്‍ഹതയുണ്ടെന്നാണ് ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം. ജയില്‍ ഉപദേശക സമിതിയുടെ ശിപാര്‍ശ കൂടി പരിഗണിച്ചാണ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത്.
ഒരേ കേസിലെ 10 പ്രതികള്‍ക്ക് ഒരേ സമയം പരോള്‍ ലഭിച്ചുവെന്നത് അപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ്. കൊടി സുനിയുടെ പരോള്‍ അപേക്ഷയും ജയില്‍ അധികൃതരുടെ പരിഗണനയില്‍ ഉണ്ടായിരുന്നു. ടി പി വധക്കേസ് പ്രതികള്‍ ജയിലിനകത്തിരുന്ന് സ്വര്‍ണക്കടത്ത് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഏകോപിപ്പിച്ചെന്ന ആരോപണം ഉയരുമ്പോള്‍ കൂടിയാണ് 10 പ്രതികള്‍ക്ക് ഒരുമിച്ച് പരോള്‍ നല്‍കിയിരിക്കുന്നത്.
റവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടിയുടെ സ്ഥാപകനായ ടിപി ചന്ദ്രശേഖരനെ (52) 2012 മെയ് നാലിനാണ് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ടിപിയെ സംഘം കാറിൽ ഇടിച്ച് വീഴ്‌ത്തി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു