ഒമാനിൽ കമ്പനിയിലെ ലബോറട്ടറിയിൽ നിന്ന് മാരക വിഷവാതകം ചോർന്നു

0
oman

മസ്കറ്റ്: ഒമാനിലെ കമ്പനിയുടെ ലബോറട്ടറിയിൽ നിന്ന് മാരക വിഷവാതകം ചോർന്നു. സൊഹാറിലെ ഒരു കമ്പനിയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത് . അപകടകരമായ വിഷവാതകം ചോർന്നെങ്കിലും അധികൃതരുടെ കൃത്യമായ ഇടപെടൽ മൂലം ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ . ഉടൻ തന്നെ സ്ഥലത്ത് നിന്ന് ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു .

വിദഗ്ധരായ സംഘം ചോർച്ച നിയന്ത്രണ വിധേയമാക്കിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി എക്സ് പ്ലാറ്റ്‍ഫോമിൽ കുറിച്ചു. വടക്കൻ അൽ ബത്തിന ഗവർണറേറ്റിൻറെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് സൊഹാർ. സൾഫർ ഡയോക്സൈഡ് വാതകമാണ് ചോർന്നത്. മനുഷ്യനും പരിസ്ഥിതിക്കും ഏറെ അപകടകരമാണ് ഈ വാതകം. ദീർഘസമയം ഈ വാതകം ശ്വസിക്കേണ്ട സാഹചര്യമുണ്ടായാൽ വലിയ അപകടമാണ് സംഭവിക്കുക . സിവിൽ ഡ‍ിഫൻസ് ആൻഡ് ആംബുലൻസ് എക്സ് പ്ലാറ്റ്‍ഫോമിൽ പങ്കുവെച്ച വീഡിയോയിൽ വിഷവാതക ചോർച്ച സുരക്ഷിതമായി നിയന്ത്രണവിധേയമാക്കുന്നത് കാണാൻ സാധിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *