ടൊവിനോയുടെ ‘നരി വേട്ട’യ്ക്കു തുടക്കമായി
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നരി വേട്ട’. ഇന്ത്യൻ സിനിമാക്കമ്പനി എന്ന പുതിയൊരു നിർമാണക്കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനർഹമായ കല്യാശ്ശേരി തിസീസ് എന്ന ചെറുകഥാ സമാഹാരത്തിന്റെ രചയിതാവായ അബിൻ ജോസഫാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പൊളിറ്റിക്കൽ ആക്‌ഷൻ തില്ലർ ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം. കേരളത്തിലെ ചില വർഗസമരങ്ങളും പരോക്ഷമായി ഈ ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഇഷ്ക് എന്ന സിനിമയ്ക്കു ശേഷം അനുരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. തമിഴ് സിനിമയിൽ സംവിധായകനായും, അഭിനേതാവായും തിളങ്ങുന്ന ചേരൻ ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
സുരാജ് വെഞ്ഞാറമൂടാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെഅവതരിപ്പിക്കുന്നത്. പ്രിയംവദ കൃഷ്ണനാണു നായിക. ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവരാണ് നിർമാ. എൻ. എം. ബാദുഷയാണ് എക്സിക്യട്ടീവ് പ്രൊഡ്യൂസർ. സംഗീതം. ജേക്സ് ബിജോയ്സ്. ഛായാഗ്രഹണം വിജയ്. എഡിറ്റിങ് ഷമീർ മുഹമ്മദ്, കലാസംവിധാനം ബാവ. മേക്കപ്പ് അമൽ. കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ. ചീഫ് അസ്സോ. ഡയറക്ടർ രതീഷ് കുമാർ. പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ് ഷക്കീർ ഹുസൈൻ. പ്രൊഡക്‌ഷൻ കൺട്രോളർ ജിനു. പി.കെ. ജൂലൈ ഇരുപത്തിയാറിന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ലൊക്കേഷൻ കുട്ടനാടും വയനാടുമാണ്. പിആർഓ വാഴൂർ ജോസ്. ഫോട്ടോ ശ്രീ രാജ്.