വയനാട്ടിൽ ടൂറിസം കേന്ദ്രങ്ങൾ അടച്ചു
വയനാട്: വയനാട്ടില്‍ വന്യജീവി ആക്രണത്തില്‍ പ്രതിഷേധം ശക്തമായതോടെ സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ചൊവ്വാഴ്ച മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം വിളിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്‍കിയത്.
ഇതിനെ തുടർന്ന് വിവിധ റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20ന് രാവിലെ വയനാട്ടിൽ ഉന്നതതല യോഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. ഇതിനിടെ വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. ചെമ്പ്ര, കുറുവ ദ്വീപ് തുടങ്ങിയ കേന്ദ്രങ്ങളാണ് അടച്ചത്.