ടൂറിസ്റ്റ് ബസുകളുടെ സർവീസ് വിലക്കിൽ അയവു വരുത്തി തമിഴ്നാട്

0

കേരളത്തിൽ നിന്നുള്ളതടക്കമുള്ള ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന സർവീസ് വിലക്ക് നീക്കി തമിഴ്നാട്. ഇനിമുതൽ അഖിലേന്ത്യാ പെർമിറ്റ് ഉള്ള ടൂറിസ്റ്റ് ബസുകൾക്ക് തമിഴ്നാട്ടിലൂടെ സർവീസ് നടത്താൻ സാധിക്കും. സംസ്ഥാന മോട്ടോർ വാഹന വകുപ്പ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കമ്മീഷണറുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.

കേരളത്തിൽ നിന്നുള്ളതടക്കമുള്ള ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത സാഹചര്യത്തിലാണ് ചർച്ച നടത്താൻ തീരുമാനിച്ചത്. യാത്രക്കാരുമായി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് തമിഴ്നാട്ടിലൂടെ യാത്ര ചെയ്യുന്ന ബസുകൾ തമിഴ്നാട്ടിൽ എത്തിയാൽ യാത്രക്കാരെ കയറ്റരുത് എന്നും തമിഴ്നാട്ടിൽ നിന്ന് തിരിച്ചു പോകുന്നവയ്‌ക്ക് യാത്രക്കാരെ കയറ്റാം എന്നുമായിരുന്നു നിർദ്ദേശം നൽകിയിരുന്നത്.

അതേസമയം പിടിച്ചെടുത്ത ബസ്സുകൾ ആവശ്യമായ രേഖകൾ സമർപ്പിക്കുന്ന പക്ഷം വിട്ടു നൽകുമെന്നും അറിയിച്ചിട്ടുണ്ട്. മഹാരാഷ്‌ട്ര, അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനങ്ങൾക്ക് ഈ ഇളവ് ലഭ്യമല്ല. ജൂൺ 18 മുതൽ തമിഴ്നാട്ടിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അഖിലേന്ത്യാ പെർമിറ്റ് ഉള്ള ടൂറിസ്റ്റ് വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

നടപടി പെർമിറ്റ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് എന്നായിരുന്നു തമിഴ്നാട് ഉന്നയിച്ച വാദം. ഇത്തരത്തിൽ യാത്ര ചെയ്തതിന് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വകാര്യ ബസ്സുകൾ തമിഴ്നാട് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.വിഷയവുമായി ബസ്സുടമകൾ സുപ്രീംകോടതിയെ സമീപിക്കുകയും കേരളത്തിലേക്ക് വരുന്ന തമിഴ്നാട് ബസ്സുകളെ തടയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *