അമേരിക്കയിൽ അപൂർവ സൂര്യഗ്രഹണം എത്തുന്നു..
ന്യൂയോർക്ക്: മറ്റൊരു അപൂർവ സൂര്യഗ്രഹണത്തിന് ലോകം സാക്ഷിയാകാൻ പോവുകയാണ്. 2024 ഏപ്രിൽ എട്ടിനാണ് പകൽസമയം സന്ധ്യ സമയത്തിന് സമാനമാകുന്ന പ്രതിഭാസം വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിൽ അനുഭവപ്പെടുക.126 വർഷത്തിന് ശേഷമാകും ഇത്തരമൊരു സമ്പൂർണ സൂര്യഗ്രഹണം വീണ്ടും സംഭവിക്കുക.
സൂര്യഗ്രഹണസമയത്ത് വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ ഇരുട്ടിലാകുമെന്നും സന്ധ്യയ്ക്ക് സമാനമായ പ്രകാശമാകും അനുഭവപ്പെടുകയെന്നുമാണ് വിദഗ്ധർ പറയുന്നു. മെക്സിക്കോയിൽ നിന്ന് അമേരിക്കയിലെ വിവിധ ഭാഗങ്ങളിലൂടെ കടന്ന് കാനഡയിലേക്കും വ്യാപിക്കുന്നതാണ് ഈ സമ്പൂർണ സൂര്യഗ്രഹണം. ഏകദേശം 32 ദശലക്ഷം ആളുകൾക്ക് നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണാം.
നൂറു വർഷത്തിലൊരിക്കൽ മാത്രമേ പൂർണ്ണ ഗ്രഹണം അനുഭവപ്പെടുകയുള്ളൂ. 2017 ഓഗസ്റ്റ് 21ന് അമേരിക്കയിൽ സമ്പൂർണ സൂര്യഗ്രഹണം അനുഭവപ്പെട്ടിരുന്നു. 1973ലാണ് ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണമുണ്ടായത്.സൂര്യഗ്രഹണസമയത്ത് ചന്ദ്രൻ സൂര്യൻ്റെ ഡിസ്കിനെ പൂർണമായും മറയ്ക്കും. സമ്പൂർണ സൂര്യഗ്രഹണ സമയത്ത് സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായും വിന്യസിക്കുകയും സൂര്യൻ്റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യും. ഇതോടെ ആകാശം ഇരുണ്ടുപോകുകയും സന്ധ്യയോട് സാമ്യമായ പ്രകാശം പ്രദേശങ്ങളിൽ അനുഭവപ്പെടുകയും ചെയ്യും. പകൽ സമയത്ത് നക്ഷത്രങ്ങൾ കാണാനാകുന്ന സാഹചര്യമുണ്ടാകുമെന്നും നിരീക്ഷകർ പറയുന്നുണ്ട്.