മുരിങ്ങൂര്‍ ഡിവൈന് സമീപം ഓടി കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീ പിടിച്ചു 

0

ചാലക്കുടി: മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിന് സമീപം ഓടി കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീ പിടിച്ചു . ഇടത് വശത്തെ പുറകിലെ ആറ് ടയറുകളും കത്തിനശിച്ചു .ഞായറാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. പാലക്കാട് നിന്ന് നെടുമ്പാശ്ശേരി എയര്‍പോട്ടിലേക്ക് ബേബി മെറ്റല്‍ കൊണ്ടു പോവുകയായിരുന്ന 16 ചക്രത്തിVz വലിയ ടോറസ് ലോറിയാണ് കത്തിയത്ത്.

ചാലക്കുടി പുഴ പാലം കഴിഞ്ഞപ്പോള്‍ ലോറിയുടെ മദ്ധ്യ ഭാഗത്ത് നിന്ന് ബ്രേക്ക് ജാമായതിനെ തുടര്‍ന്ന് ചൂടായി പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ പാലക്കാട് ആലത്തൂര്‍ സ്വദേശിയായ ലാല്‍ ലോറി ഒതുക്കി നിര്‍ത്തുവാനായി പറ്റിയ സ്ഥലം നോക്കി മുന്നോട് പോരുന്നതിനിടയില്‍ ബിആര്‍ഡി കാര്‍ ഷോറൂമിന് മുന്‍വശത്ത് ലോറി നിര്‍ത്തിയപ്പോഴേക്കും തീ പിടിക്കുകയായിരുന്നു. ഉടനെ തന്നെ ഫയര്‍ ഫോഴ്‌സെത്തി തീ അണച്ചതിനാല്‍ വലിയ അപകടം ഒഴിവായി.

ലോറിയുടെ ഡീസല്‍ ടാങ്കിന് എല്ലാം തീ പിടിക്കുന്നതിന് മുന്‍പായി തീയണക്കുകയായിരുന്നു.ഈ ലോറി നിര്‍ത്തിയത്തിന് സമീപത്തായി രണ്ട് ആഴ്ച മുന്‍പ് ഡിവൈഡറില്‍ ഇടിച്ചു കയറിയ ടോറസ് ലോറി ഇപ്പോഴും ഇവിടെ കിടക്കുന്നുണ്ടായിരുന്നു അതിന് സമീപത്തായിട്ടാണ് തീ പിടിത്തം ഉണ്ടായത്ത്. സംഭവമറിഞ്ഞ് കൊരട്ടി എസ്.ഐ ഷിബു സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

ദേശീയപാതയില്‍ തൃശ്ശൂര്‍ എറണാക്കുളം പാതയില്‍ ഭാഗീകമായി വാഹന ഗതാഗതം തടസപ്പെട്ടു.ഫയര്‍ ആൻഡ് റെസ്‌ക്യൂ ഓഫീസര്‍ പി.ഒ.വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ സേനാ അംഗങ്ങളായ എ.വി.രെജു, സന്തോഷ് കുമാര്‍ പി.എസ്, അനില്‍ മോഹന്‍, അതുല്‍ എസ് ,രോഹിത് കെ. ഉത്തമന്‍, നിഖില്‍ കൃഷ്ണന്‍ ഹോം ഗാര്‍ഡ് കെ.പി.മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *