നാളത്തെ പെരുന്നാൾ അവധി ഇന്ന് റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമാണെന്ന് ഷാഫി പറമ്പിൽ

0
IMG 20250605 WA0041

കോഴിക്കോട്: സംസ്ഥാനത്ത് ജൂൺ 6 ന് പ്രഖ്യാപിച്ച ബക്രീദ് അവധി പെട്ടെന്ന്മാറ്റിയ സംഭവത്തിൽ വിമർശനം കടുക്കുന്നു. മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം സംസ്ഥാന സർക്കാരിനെതിരെ രം​ഗത്ത് വന്നിരുന്നു. കൂടാതെ അധ്യാപിക സംഘടനയായ കെപിഎസ്ടിഎയും വിമർശനവുമായെത്തിയിരുന്നു.

 

നാളത്തെ പെരുന്നാൾ അവധി ഇന്ന് റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞുകൊണ്ട് ഷാഫി പറമ്പിൽ എംപിയും രംഗത്തെത്തി.

 

 

വിദ്യാർത്ഥികളുടെ ബക്രീദ് അവധി കവർന്നത് പ്രതിഷേധാർഹമെന്ന് കെപിഎസ്ടിഎയും പറഞ്ഞു. കേരളത്തിൽ ബക്രീദ് അവധി കലണ്ടർ പ്രകാരം ജൂൺ 6 വെള്ളിയാഴ്ചയാണ്. എന്നാൽ ഇന്ന് വന്ന സർക്കാർ ഉത്തരവ് അനുസരിച്ച് ബക്രീദ് അവധി വെള്ളിയാഴ്ചയ്ക്ക് പകരമാണ് ശനിയാഴ്ചയാക്കി മാറ്റിയത്. ഇതോടെ ശനിയാഴ്ച അവധിയുള്ള വിദ്യാർത്ഥികൾക്ക് ബക്രീദിന് ഒരു ദിവസം പോലും സർക്കാർ അവധി നൽകാത്ത സാഹചര്യമാണ് എന്നാണ് നിലവിൽ ഉയർന്നു വരുന്ന വിമര്‍ശനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *