തക്കാളിക്കും ഉള്ളിക്കും വിലയേറുന്നു

0

ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടില്‍ നിന്ന് കാലവര്‍ഷം നേരത്തെ എത്തിയത് നല്‍കിയെങ്കിലും, കനത്ത മഴ ഇപ്പോള്‍ കുടുംബ ബഡ്ജറ്റിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുന്ന അവസ്ഥയാണ്. അടുക്കളയിലെ പ്രധാന വിഭവങ്ങള്‍ക്ക് കുത്തനെ വില വര്‍ദ്ധിച്ചിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ ആഴ്ച 10 രൂപ വര്‍ധിച്ച് തക്കാളിക്ക് പിന്നാലെ ഈ ആഴ്ച ഉള്ളിക്കും മല്ലിയിലക്കും പോലും വില കൂടി. ഉള്ളിക്ക് ഒരാഴ്ച മുന്‍പ് രാജ്യത്ത് ശരാശരി 30 രൂപയായിരുന്നത് ഇപ്പോള്‍ 40 രൂപ വരെ ആയി ഉയര്‍ന്നു. കനത്ത മഴ ഗതാഗതത്തെയും മഹാരാഷ്ട്രയില്‍ നിന്നുള്ള വിതരണ ശൃംഖലയെയും തടസ്സപ്പെടുത്തിയതാണ് വിലവര്‍ദ്ധനവിന് കാരണമായി വ്യാപാരികള്‍ പറയുന്നത്.

 

 

ട്രക്കുകള്‍ വൈകുന്നതും അമിത ഈര്‍പ്പം കാരണം പല ചരക്കുകളും കേടാകുന്നതുമാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. മല്ലിയിലയുടെ വിലയും കുത്തനെ കൂടി. കഴിഞ്ഞ ആഴ്ച ഒരു കെട്ടിന് 20 രൂപയായിരുന്നത് ഇപ്പോള്‍ 30 രൂപയായി ഉയര്‍ന്നിട്ടുണ്ട്.

 

 

ഉള്ളി ഉത്പാദന മേഖലയായ മഹാരാഷ്ട്രയിലെ കാര്‍ഷിക മേഖലകളില്‍ വിളകള്‍ക്ക് നാശനഷ്ടം സംഭവിച്ചത് വലിയ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. അമരാവതി, ജല്‍ഗാവ്, ബുല്‍ധാന, അഹില്യാനഗര്‍ തുടങ്ങിയ ജില്ലകളില്‍ തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് ആകെ 34,842 ഹെക്ടര്‍ സ്ഥലത്ത് വിളനാശം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാസിക്കില്‍ മാത്രം 3,230 ഹെക്ടറിലധികം കൃഷിക്ക് നാശനഷ്ട്ടം സംഭവിച്ചു. സോലാപൂരില്‍ 1,252 ഹെക്ടറിലും പൂനെയില്‍ 676 ഹെക്ടറിലും നാശനഷ്ടങ്ങള്‍ റിപ്പോർട്ട്‌ ചെയ്തു. വാഴ, മാമ്പഴം, ഉള്ളി, നാരങ്ങ, പച്ചക്കറി വിളകള്‍ എന്നിവയ്ക്ക് പ്രത്യേകിച്ചും കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *