ഇന്നത്തെ നക്ഷത്രഫലം: Horoscope Today, October 19, 2024
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്) : കാര്യപരാജയം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം, നഷ്ടം, ശത്രുശല്യം ഇവ കാണുന്നു. യാത്രകൾ പരാജയപ്പെടാം.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്) : കാര്യവിജയം, സൽക്കാരയോഗം, ഇഷ്ടഭക്ഷണസമൃദ്ധി, സന്തോഷം, ഉപയോഗസാധനലാഭം ഇവ കാണുന്നു. ഉല്ലാസയാത്രകൾക്കു സാധ്യത.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്) : കാര്യതടസ്സം, ഉപയോഗസാധന നഷ്ടം, ധനതടസ്സം, യാത്രാപരാജയം, അലച്ചിൽ, ശരീരസുഖക്കുറവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം) : കാര്യവിജയം, തൊഴിൽ ലാഭം, അനുകൂലസ്ഥലംമാറ്റയോഗം, സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്) : കാര്യവിജയം, ആരോഗ്യം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്) : കാര്യപരാജയം, ഇച്ഛാഭംഗം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, അപകടഭീതി ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.
തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്) : കാര്യപരാജയം, നിയമപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, നഷ്ടം ഇവ കാണുന്നു. സർക്കാരിൽ നിന്ന് പ്രതികൂലപ്രതികരണങ്ങൾ ലഭിക്കാം.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്) : കാര്യവിജയം, സന്തോഷം, നേട്ടം, അംഗീകാരം, സൽക്കാരയോഗം, ഉത്സാഹം ഇവ കാണുന്നു. തടസ്സങ്ങള് മാറിക്കിട്ടാം.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്) : കാര്യവിജയം, ഉത്സാഹം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്) : കാര്യപരാജയം, നഷ്ടം, അഭിമാനക്ഷതം, മനഃപ്രയാസം, അപകടഭീതി ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്) : കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഇച്ഛാഭംഗം, അപകടഭീതി ഇവ കാണുന്നു.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി) : കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.