ഇന്ന് വിശ്വ കർമ ദിനം

ഭാരതത്തിലെ 5,60,000 ഗ്രാമങ്ങളിലെ രണ്ടു കോടിയോളം വരുന്ന വിശ്വകര്‍മ്മജരും തൊഴിലാളികളും സെപ്തംബര്‍ 17 വിശ്വകര്‍മ്മ ദിനമായും ദേശീയ തൊഴിലാളി ദിനമായും ആചരിച്ചു പോരുന്നു. ഭാദ്ര ശുദ്ധ പഞ്ചമി – ഋഷിപഞ്ചമി – ദിനമാണ് വിശ്വ കര്‍മ്മ ജയന്തി ദിനമായി വിശ്വ കര്‍മ്മ ജയന്തി ദിനമായി അറിയപ്പെടുന്നതെങ്കിലും ദേശീയ തൊഴിലാളി ദിനം ആചരിക്കുന്നത് കൊണ്ടാണ് അത് സ്ഥിരമായി സെപ്തംബര്‍ 17 എന്നാക്കിയത്.
ഭാദ്രമാസത്തിലെ വെളുത്തപക്ഷ പഞ്ചമി നാളില്‍ ലോക സൃഷ്ടാവായ വിശ്വകര്‍മ ദേവന്‍ സ്വപുത്രന്മാരായ മനു, മയ, ത്വഷ്ട, ശില്‍പി, വിശ്വജ്ഞ എന്നീ പഞ്ചഋഷികള്‍ക്ക് തന്റെ വിശ്വസ്വരൂപ ദര്‍ശനം നല്‍കി അനുഗ്രഹിച്ചതിന്റെ സ്മരണ പുതുക്കിയാണ് വിശ്വകര്‍മ്മ ജയന്തി കൊണ്ടാടുക.. ക്രിസ്തു വര്‍ഷത്തെ ആധാരമാക്കിയുള്ള കാലഗണനയാണ് ആഘോഷത്തിന്റെ ഏകീകരണത്തിനും തൊഴിലാളികളുടെ ഒഴിവു ദിനത്തിനുമെല്ലാം സൗകര്യമുള്ളത് എന്നതുകൊണ്ടാണ് സെപ്തംബര്‍ 17 വിശ്വകര്‍മ്മ ജയന്തിയായി മാറിയത്.
എല്ലാ വായനക്കാർക്കും പ്രേക്ഷകർക്കും സഹ്യടിവിയുടെ വിശ്വകർമ ദിനാശംസകൾ