ഇന്ന് ഉത്രാടം : എന്താണ് ഉത്രാടപ്പാച്ചിൽ.

0
PILLAR OANAM

ഇന്ന് ഉത്രാട ദിനം. ഒന്നാം ഓണമെന്നാണ് ഉത്രാട നാളിനെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. ഉത്രാടത്തിന്റെ പിറ്റേന്നാണ് തിരുവോണം ആഘോഷിക്കുന്നത് എന്നതിനാൽ തന്നെ വളരെ തിരക്കേറിയ ദിവസമായിരിക്കും ഇത്. ഒന്നാം ഓണത്തെ കുട്ടികളുടെ ഓണമെന്നും പറയപ്പെടുന്ന ഇടങ്ങളുണ്ട്. ഈ ദിവസം കുട്ടികൾ ഓണം ആഘോഷിക്കുകയും മുതിർന്നവർ തിരുവോണം ആഘോഷിക്കുന്നതിനായുള്ള അവസാന വട്ട ഒരിക്കങ്ങൾക്കായി ഓടി നടക്കുകയും ചെയ്യും. ഇതിനെയാണ് ഉത്രാടപാച്ചിൽ എന്നു പറയുന്നത്.

തിരുവോണ ദിനത്തിന്റെ തലേദിവസമാണ് ഉത്രാട ദിനം. ഈ ദിവസമാണ് അവസാന ഘട്ട ഒരുക്കങ്ങൾക്കായി മലയാളികൾ ഇറങ്ങുന്നത്. എല്ലാം വാരിക്കൂട്ടി എല്ലാം ചെയ്ത് തീർക്കാനുള്ള തിടുക്കത്തെയാണ് ഉത്രാടപാച്ചിൽ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുക്കളയിലേക്ക് വേണ്ട വിഭവങ്ങൾക്കാവശ്യമായ സാധനങ്ങളുൾപ്പെടെ ഈ ദിവസമാകും വാങ്ങുക.കൂടാതെ ഉത്രാട നാളിലാണ് അത്തം ദിനത്തിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഒരുക്കുന്നത്. പൂക്കളം ഒരുക്കിയതിന് ശേഷം ഇത് തിരുവോണ ദിനം വരെയും കാത്തു സൂക്ഷിക്കേണ്ടതും അനിവാര്യമാണ്. തിരുവോണ ദിവസം രാവിലെ ഈ പൂക്കളത്തിലേക്കാണ് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *