ഇന്ന് മുതൽ 50 സ്ലോട്ട് എന്ന് തീരുമാനിച്ചിട്ടില്ല,ബുക്ക് ചെയ്ത എല്ലാവർക്കും ടെസ്റ്റ് നടത്തും: ഗതാഗത മന്ത്രി

0

തിരുവനന്തപുരം: ഇന്ന് മുതൽ ഡ്രൈവിങ് ടെസ്റ്റിന് 50 സ്ലോട്ട് എന്ന് തീരുമാനിച്ചിട്ടില്ല എന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ വ്യക്തമാക്കി. ബുക്ക് ചെയ്ത എല്ലാവർക്കും ഇന്ന് ടെസ്റ്റ് നടത്തും. കഴിഞ്ഞ ദിവസം ഉന്നതതല യോഗം നടന്നിരുന്നു. ഈ വാർത്ത മാധ്യമങ്ങൾക്ക് ചില ഉദ്യോഗസ്ഥർ ചോർത്തിനൽകി. രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ് പ്രതിഷേധം നടക്കുന്നത്. പിന്നിൽ ഡ്രൈവിങ് സ്കൂൾ കോക്കസ് ആണെന്നും ഗണേഷ് കുമാർ പറഞ്ഞു.

ഡ്രൈവിംഗ് ടെസ്റ്റിലെ പരിഷ്കരണങ്ങളില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. കൊല്ലം, കോഴിക്കോട്, മലപ്പുറം, തിരൂര്‍,മുക്കം, കാസര്‍കോഡ് എന്നിങ്ങനെ പല സ്ഥലങ്ങളിലായി രൂക്ഷമായ പ്രതിഷേധം നടക്കുന്നത്. കോഴിക്കോട് മുക്കത്ത് ഗതാഗതമന്ത്രി ഗണേഷ് കുമാറിന്‍റെ കോലവും കത്തിച്ചു പ്രതിഷേധിച്ചു.

ഡ്രൈവിംഗ് സ്‌കൂൾ സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിലാണ് ഗണേഷ് കുമാറിന്റെ കോലം കത്തിച്ചത്. മന്ത്രിയാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇനി മുതല്‍ 50 പേരെ മാത്രം എന്ന രീതിയിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. ഈ നിര്‍ദേശം മന്ത്രി നല്‍കിയത് മുതല്‍ ഉദ്യോഗസ്ഥര്‍ക്ക് അടക്കം ആശയക്കുഴപ്പമുണ്ടായിരുന്നു.

 

 

യാതൊരു മുന്നറിയിപ്പുമില്ലാതെ ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം വെട്ടിചുരുക്കിയതിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നുവരികയാണിപ്പോള്‍. പലയിടങ്ങളിലും ആളുകള്‍ ഡ്രൈവിംഗ് ടെസ്റ്റിനെത്തി നീണ്ട നേരം കാത്തുനില്‍ക്കേണ്ടി വരികയും എങ്കിലും 50 പേരെ മാത്രമേ ടെസ്റ്റിന് അനുവദിക്കില്ല എന്ന് ഉദ്യോഗസ്ഥര്‍ പറയുകയും ചെയ്തതോടെ ഡ്രൈവിംഗ് സ്‌കൂൾ ജീവനക്കാരാണ് പ്രതിഷേധം നടത്തുന്നത്.ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയവരുടെ ഭാഗത്ത് നിന്നുകൂടി പ്രതിഷേധമുയരുന്നുണ്ട്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *