കല്യാണിൽ കാവ്യസന്ധ്യ ഇന്ന്

0

മുംബൈ: കല്യാൺ സാംസ്കാരിക വേദിയുടെ ഒന്നാം വാർഷികാഘോഷം ഇന്ന് വൈകിട്ട് നാലുമണിക്ക് ഈസ്റ്റ് കല്യാൺ കേരളസമാജം ഹാളിൽ നടക്കും.സാംസ്കാരിക പ്രവര്‍ത്തകനായ അനില്‍ പ്രകാശ് മുഖ്യാതിഥിയായിരിക്കും. മുംബൈയിലെ പ്രമുഖ കവികൾ പങ്കെടുക്കുന്ന “കാവ്യസന്ധ്യ” ഉണ്ടായിരിക്കും. വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ കവിതാരചന മത്സരത്തിൻ്റെ ഫലപ്രഖ്യാപനവും പുരസ്കാര സമർപ്പണവും ഈ ചടങ്ങിൽ വച്ച് നടക്കും.

വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന കവിതാരചന മത്സരത്തില്‍ വിജയികളായവർ , മലയാളം മിഷൻ ‘നീലക്കുറിഞ്ഞി’ വിജയികൾ , കാവ്യാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിൽ വിജയികളായവർ എന്നിവർക്കുള്ള പുരസ്‌ക്കാരങ്ങൾ ചടങ്ങിൽ സമ്മാനിക്കും.

കൂടുതൽ വിവരങ്ങൾക്ക് : 99201 44581

Spread the love

Leave a Reply

Your email address will not be published. Required fields are marked *