ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ക്ക് ഇന്ന് ‘ദുഃഖവെളളി’

0

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഈസ്റ്ററിനു തൊട്ടു മുൻപുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടർന്നുള്ള ഈ ദിവസത്തിൽ ‍യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാൽവരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവർ അനുസ്മരിക്കുന്നു.

കാല്‍വരിയില്‍ ക്രിസ്‌തു തൻ്റെ ജീവൻ അർപ്പിച്ച ദിനം ഇംഗ്ലീഷില്‍ Good Friday (ഗുഡ് ഫ്രൈഡേ/ നല്ല വെളളി) എന്ന് അറിയപ്പെടാന്‍ തുടങ്ങി. എന്നാൽ ക്രിസ്‌തുവിനെ കുരിശിലേറ്റിയ ദിനം ‘ദുഃഖ വെള്ളി’യായാണ് കേരളമുൾപ്പടെ ക്രൈസ്‌തവ വിശ്വാസികള്‍ ആചരിക്കുന്നത്.
ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് പാശ്ചാത്യ രാജ്യങ്ങളിലാണ് ‘ഗുഡ് ഫ്രൈഡേ’ ആചരിച്ചു തുടങ്ങിയത്.
God’s Friday (ദൈവത്തിൻ്റെ ദിനം) എന്ന പേരില്‍ നിന്നാണ് ഗുഡ് ഫ്രൈഡേ ആയി മാറിയതെന്ന് പറയപ്പെടുന്നുണ്ട്. Holy Friday (വിശുദ്ധ വെളളി), Great Friday (വലിയ വെളളി), Easter Friday (ഈസ്റ്റര്‍ വെളളി) എന്നിങ്ങനെയും പല രാജ്യങ്ങളിലായി ഇംഗ്ലീഷില്‍ അറിയപ്പെടുന്നു. ഇവയില്‍ അമേരിക്ക അടക്കം ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ ഉപയോഗിച്ചു പോരുന്നത് ഗുഡ് ഫ്രൈഡേ എന്നാണ്.

കുരിശില്‍ യേശു സഹിച്ച പീഡനങ്ങളുടെയെല്ലാം അനന്തര ഫലം മാനവരാശിയുടെ രക്ഷ എന്നതായിരുന്നു. അതുകൊണ്ടുതന്നെ യേശുവിൻ്റെ കുരിശുമരണം വലിയൊരു നന്മയ്ക്കു വേണ്ടിയായിരുന്നു എന്ന അര്‍ഥത്തിലാണ് ഗുഡ് ഫ്രൈഡേ എന്ന് അറിയപ്പെടുന്നത്. അതേസമയം, ജര്‍മനിയില്‍ Sorrowful Friday (ദുഃഖ വെളളി) എന്ന് തന്നെയാണ് അറിയപ്പെടുന്നത്.

മലയാളത്തിലും ജർമനിയിലും ദുഃഖ വെളളിയായി ആചരിക്കാന്‍ കാരണം യേശു സഹിച്ച പീഡനങ്ങള്‍ക്ക് പ്രാധാന്യം നൽകിക്കൊണ്ടായിരുന്നു. പാപത്തിനുമേല്‍ നന്മ വിജയിച്ച ദിവസമെന്ന് ഈ ദിനത്തെ അറിയപ്പെടുന്നുണ്ട്. യേശു നടന്ന് തീര്‍ത്ത കുരിശിൻ്റെ വഴിയുടെയും പീഢാസഹനത്തിൻ്റെയും ഓര്‍മയ്ക്കായാണ് ക്രൈസ്‌തവര്‍ ഈ ദിനം ആചരിക്കുന്നത്.

കാല്‍വരിക്കുന്നില്‍ ആണികളാൽ കുരിശില്‍ തറക്കപ്പെട്ട് മാനവരാശിക്കായി ജീവൻ അർപ്പിച്ച ക്രിസ്‌തുവിൻ്റെ ഓര്‍മക്കായാണ് ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ദുഃഖവെളളി ആചരിക്കുന്നത്. മാനവരാശിയുടെ പാപത്തിന് പ്രായശ്ചിത്തമായാണ് ക്രിസ്‌തു കഴുമരത്തിലേറിയത്. കുരിശ് ചുമന്ന് ജീസസ് ഗാഗുല്‍ത്താ മല കയറിയതെല്ലാം മനുഷ്യരാശിയുടെ രക്ഷയ്ക്ക്‌ വേണ്ടിയായിരുന്നു. പാപങ്ങള്‍ സ്വയം ഏറ്റെടുത്ത് മുള്‍ക്കിരീടം ചൂടി ചാട്ടവാറടി കൊണ്ട് 136 കിലോയോളം തൂക്കമുണ്ടായിരുന്ന കുരിശ്
യേശു ചുമന്നതിൻ്റെ ഓർമക്കായാണ് മാനവരെല്ലാം എല്ലാ വർഷവും ദുഃഖവെള്ളി ആചരിക്കുന്നത്.

‘യഹൂദന്മാരുടെ രാജാവായ നസ്രായനായ യേശു’ എന്ന് പടയാളികൾ കളിയാക്കി എഴുതി യേശുവിൻ്റെ തലക്ക് മുകളിൽ തൂക്കിയപ്പോഴും ദാഹിച്ച് തൊണ്ട വറ്റിയപ്പോൾ കുടിക്കാൻ കയ്‌പുനീർ നൽകിയതെല്ലാം ദൈവം ക്ഷമിച്ചു. അന്ത്യഅത്താഴ വേളയിൽ കോഴി മൂന്ന് തവണ കൂവുന്നതിന് മുൻപ് മുപ്പത് വെള്ളിക്കാശിന് യൂദാസ് ഒറ്റുമെന്ന് ക്രിസ്‌തു പറഞ്ഞിരുന്നു.

എന്നാൽ മറ്റാര് തള്ളിപ്പറഞ്ഞാലും ഞാൻ നിന്നെ തള്ളിപ്പറയില്ല കർത്താവേ… എന്നാണ് യൂദാസ് മറുപടി നൽകിയത്. എന്നാൽ കോഴി മൂന്നുവട്ടം കൂവുന്നതിന് മുൻപ് തന്നെ കർത്താവിനെ തള്ളിപ്പറയുകയും മുപ്പത് വെള്ളിക്കാശിന് ഒറ്റുകയും ചെയ്‌തു. മേഘങ്ങള്‍ സൂര്യനെ മറച്ച ഇരുണ്ട വെളളിയാഴ്‌ച മനുഷ്യപുത്രന്‍ ലോകത്തിൻ്റെ മുഴുവൻ പാപങ്ങള്‍ക്ക് വേണ്ടി കുരിശു മരണം ഏറ്റുവാങ്ങി.

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *