ഇന്നത്തെ നക്ഷത്രഫലം

0

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, നേട്ടം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം, സന്തോഷം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

ഇടവം (കാർത്തിക അവസാന മുക്കാല്ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാല്ഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, നിയമവിജയം, കായികവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, നേട്ടം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ വിജയിക്കാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, സ്ഥാനക്കയറ്റം, തൊഴിൽ ലാഭം, നേട്ടം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാലഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, യാത്രാതടസ്സം, ഇച്ഛാഭംഗം, അപകടഭീതി, ശരീരാക്ഷതം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം.

കന്നി (ഉത്രം അവസാന മുക്കാല്ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, ധനതടസ്സം, മനപ്രയാസം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകാം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ശത്രുക്ഷയം, ഉപയോഗസാധനലാഭം, അഭിമാനം, ഉത്സാഹം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, ശത്രുക്ഷയം, സന്തോഷം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, നഷ്ടം, അലച്ചിൽ, ചെലവ്, ശരീരസുഖക്കുറവ്, സ്വസ്ഥതക്കുറവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകാം.

മകരം (ഉത്രാടം അവസാന മുക്കാല്ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി വരെ ജനിച്ചവർക്ക്): കാര്യപരാജയം, മനഃപ്രയാസം, പ്രവർത്തനമാന്ദ്യം, ധനതടസ്സം, ഇച്ഛാഭംഗം, കലഹം ഇവ കാണുന്നു. കാര്യങ്ങൾ ഭാഗികമായി ശരിയാവാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്) : കാര്യവിജയം, മത്സരവിജയം, നേട്ടം, അംഗീകാരം, തൊഴിൽ ലാഭം, ശത്രുക്ഷയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യതടസ്സം, നിയമപരാജയം, ശത്രുശല്യം, ശരീരക്ഷതം, കലഹം, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *