ടൈൽസ് ഒട്ടിക്കുന്ന പശ മൂക്കിലായി: മൂന്നുമാസംപ്രായമുള്ള കുട്ടി മരിച്ചു.
കണ്ണൂർ: ടൈൽസ് ഒട്ടി ക്കാൻ ഉപയോഗിക്കുന്ന പശ മൂക്കിനകത്തുകയറി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ചെറുവത്തൂരിൽ താമസിക്കുന്ന രാജസ്ഥാൻ ദമ്പതികളുടെ ആൺകുട്ടിയാണ് ഇന്ന് വെളുപ്പിന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞത്. കുട്ടിയുടെ പിതാവ് ധനുസിംഗ് ജോലിക്ക് പോയ സമയത്താണ് സംഭവം. രണ്ട് വയസുള്ള മറ്റൊരു കുട്ടിയെ കാവലിരുത്തി അമ്മ പുറത്തുപോയി തിരിച്ചുവന്നപ്പോൾ വായയിലും മൂക്കിലും പശ കാണപ്പെട്ടു.കുട്ടി ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ടൈൽസ് ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശ മൂക്കിനകത്തുകയറിയാണ് മരണമെന്ന് ഡോക്ട്ടർ സ്ഥിരീകരിച്ചിട്ടുണ്ട് .