കോട്ടയത്ത് ഇടത് കോട്ടകളിൽ കടന്ന് കയറി വോട്ട് പിടിക്കുമെന്ന് തുഷാർ വെള്ളാപ്പള്ളി
കോട്ടയം : കോട്ടയത്ത് ഇടത് കോട്ടകളിൽ കടന്ന് കയറി വോട്ട് പിടിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി. യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പരാജയത്തിലേക്ക് നീങ്ങുകയാണ്. അതുകൊണ്ട് തനിക്കെതിരെ മൈക്രാഫൈനാൻസുമായി ബന്ധപ്പെട്ട് ഇല്ലാത്ത ആരോപണങ്ങൾ നോട്ടീസിൽ അച്ചടിച്ച് മന്ധലത്തിൽ വിതരണം ചെയ്യുകയാണ്. ഇത് മൂന്നാം കിട പരിപാടിയാണ്. പരാജയ ഭീതികൊണ്ടാണ് ചാഴികാടൻ ഇത്തരത്തിലുള്ള തരം താണ പരിപാടികൾ നടത്തുന്നതെന്നും തുഷാർ ആരോപിച്ചു. കോട്ടയത്ത് എൻഡിഎയും യുഡിഎഫും തമ്മിലാണ് മത്സരം. ചാഴികാടൻ തീരെ പിന്നോക്കം പോയി.പോൾ ചെയ്യുന്ന വോട്ടിന്റെ 40 ശതമാനം തനിക്കു ലഭിക്കുമെന്നും താൻ വിജയിക്കുമെന്നും തുഷാർ അവകാശപ്പെട്ടു.