തുർക്കി നാവിക കപ്പൽ കറാച്ചി തുറമുഖത്ത്

ശ്രീനഗർ: തുർക്കി നാവിക കപ്പൽ പാകിസ്താനിലെ കറാച്ചി തുറമുഖത്തെത്തി. ടിസിജി ബുയുക്കഡയാണ് പാകിസ്താനിലെത്തിയത്. സൗഹാർദ്ദ സന്ദർശനമെന്നാണ് പാകിസ്താൻ്റെ പ്രസ്താവന. “പരസ്പര ധാരണ വർദ്ധിപ്പിക്കുന്നതിനും ഇരു നാവികസേനകളും തമ്മിലുള്ള സമുദ്ര സഹകരണം ശക്തിപ്പെടുത്തുന്നതിനുമാണ് സന്ദർശനം ലക്ഷ്യമിടുന്നത്” എന്ന് പ്രസ്താവനയിൽ പറയുന്നു. പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച് തുർക്കി രംഗത്തെത്തിയതിന് പിന്നാലെയാണ് നീക്കം.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണിതെന്നതും ശ്രദ്ധേയമാണ്. ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഗ്ചി നാളെ പാകിസ്താൻ സന്ദർശിക്കും. തിരിച്ച് ടെഹറാനിലെത്തിയ ശേഷം ഇന്ത്യയിലേക്ക് തിരിക്കും. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ-പാക് സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ ഇറാൻ തയാറാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് സന്ദർശനം.