ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.അപകടകരമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.ഇന്ന് രാത്രി 11.30 വരെ 0.8 മുതല്‍ കേരള തീരത്ത് 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
തിരമാലയുടെ വേഗത സെക്കന്‍ഡില്‍ 35 cm- 55 cm ഇടയില്‍ മാറിവരുവാന്‍ സാധ്യതയുഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. അത്പോലെ പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട , കോഴിക്കോട് ജില്ലകളിലെല്ലാം ചൂട് കൂടാനുള്ള സാധ്യതയുണ്ട്.