കരുനാഗപ്പള്ളിയിൽ മൂന്നാമത്തെ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്റർ പ്രവർത്തനം തുടങ്ങി

0

കരുനാഗപ്പള്ളി . ആരോഗ്യ സേവനം കൂടുതൽ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഹെൽത്ത് ഗ്രാൻ്റ് ഉപയോഗപ്പെടുത്തി കരുനാഗപ്പള്ളി നഗരസഭയിൽ തീരദേശ വാർഡായ ആലപ്പാട് ഒന്നാം ഡിവിഷനിൽ ഹെൽത്ത് ആൻഡ് വെൽനസ് സെൻ്റർ – നഗര ജനകീയ ആരോഗ്യ കേന്ദ്രം പ്രവർത്തനം തുടങ്ങി. നഗരസഭയിൽ ഇത് മൂന്നാമത്തെ സെൻ്റർ ആണ് പ്രവർത്തനം തുടങ്ങുന്നത്. നഗരസഭ 20-ാം ഡിവിഷനിലെ ചെമ്പകശ്ശേരികടവ് , മാൻ നിന്നവിള എന്നിവിടങ്ങളിൽ നേരത്തെ സെൻ്ററുകൾ ആരംഭിച്ചിരുന്നു. ഇതോടെ നഗരവാസികളുടെ ആരോഗ്യം കാക്കാൻ തുടങ്ങുന്ന മൂന്നാമത്തെ സെന്ററും പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.

ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ഡോ പി മീന അധ്യക്ഷയായി. വാർഡ് കൗൺസിലർ സീമ സഹജൻ സ്വാഗതം പറഞ്ഞു. വൈസ് ചെയർപേഴ്സൺ എ സുനിമോൾ മുഖ്യ പ്രഭാഷണം നടത്തി. ഹെൽത്ത് സൂപ്പർവൈസർ ഫൈസൽ റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എം ശോഭന, ഇന്ദുലേഖ, റജി ഫോട്ടോ പാർക്ക്, നഗരസഭാ കൗൺസിലർമാരായ എൽ ശ്രീലത, എം അൻസാർ,മുഹമ്മദ് മുസ്തഫ, സുഷ അലക്സ്, മെഡിക്കൽ ഓഫീസർ ഡോ ലൊറൈൻ ജേക്കബ്ബ് തുടങ്ങിയവർ സംസാരിച്ചു.

ഒരു സാധാരണ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് തുല്യമായമായ സേവങ്ങളാണ് വെൽനസ് സെൻ്ററിൽ നിന്നും ലഭിക്കുക. ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടർ, നഴ്‌സ്, ഫാർമസിസ്റ്റ്, മൾട്ടി പർപ്പസ് വർക്കർ (ജെഎച്ച്ഐ), ക്ലീനിങ് സ്റ്റാഫ് എന്നീ ജീവനക്കാരാണ് ഉണ്ടാകുക. എൻഎച്ച്എമ്മിന്റെ സഹായത്തോടെയാണ് നഗരസഭയുടെ നേതൃത്വത്തിൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ തുടങ്ങുന്നത്.താലൂക്ക് ആശുപത്രിയുടെ സേവനം കൂടാതെ, നഗരസഭയുടെ മറ്റു മേഖലകളിലും ആരോഗ്യ സേവനങ്ങൾ ജനങ്ങൾക്കു് വേഗത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെൻ്ററുകൾ തുടങ്ങുന്നത്. ഓരോ പ്രദേശത്തിൻ്റെയും ആവശ്യകത കൂടി പരിഗണിച്ച് ഭാവിയിൽ അർബൻ പോളിക്ലിനിക്കുകളായി ഇവയെ ഉയർത്താനും കഴിയും.പ്രധാനമായും ദിവസ വേദനക്കാരും തൊഴിലാളികളുമായവരെ ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന സെൻ്ററുകൾ ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 7.30 വരെയാണ് പ്രവർത്തിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *