സിദ്ധാര്‍ഥന്‍റെ മരണം; പ്രതികൾക്ക് 3 വർഷത്തേക്ക് പഠന വിലക്ക്

0

വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാലയിൽ ആൾക്കൂട്ട വിചാരണയെയും മർദനത്തേയും തുടർന്ന് വിദ്യാർഥിയായ സിദ്ധാർഥിനെ മരിച്ച നിലിയിൽ കണ്ടെത്തിയ സംഭവത്തിൽ 19 വിദ്യാർഥികൾക്ക് 3 വർഷത്തേക്ക് പഠന വിലക്ക് ഏർപ്പെടുത്തി. പ്രതി പട്ടികയിലുള്ള 18 പേർക്ക് പുറമേ മറ്റൊരു വിദ്യാർഥിക്കുകൂടി പഠന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

കോളെജ് ആന്‍റി റാഗിംഗ് കമ്മറ്റിയുടേതാണ് നടപടി. ഇതോടെ ഇവര്‍ക്ക് ഇന്ത്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടാനാകില്ല. സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നതെന്ന കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിലാണ് നടപടി.

ഹോസ്റ്റൽ നടുമുറ്റത്തെ ആൾക്കൂട്ട വിചാരണ ചെയ്തു. ആരും സഹായത്തിന് എത്തിയില്ല, ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ശരീരത്തിൽ കണ്ടെത്തിയ പരുക്കുകളിൽ നിന്നാണ് അത്മഹത്യയുടെ പിന്നിലെ കാരണങ്ങളിലേക്ക് പൊലീസ് എത്തിയത്. ആത്മഹത്യാ പ്രേരണ, മർദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *