അമ്മൂമ്മയ്‌ക്കൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസ്സുകാരി കാറിടിച്ച് മരിച്ചു

കണ്ണൂര്‍: പയ്യാവൂരില്‍ അമ്മൂമ്മയൊടൊപ്പം നടന്നുപോകുന്നതിനിടെ മൂന്നുവയസുകാരി കാറിടിച്ച് മരിച്ചു. നോറയാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വൈകീട്ട് ആറുമണിയോടെയാണ് അപകടം ഉണ്ടായത്. നോറയുടെ വീടിന് സമീപത്തെ വീട്ടില്‍ പോയി മുത്തശ്ശിക്കൊപ്പം നടന്നു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. നോറ തല്‍ക്ഷണം തന്നെ മരിച്ചു. മുത്തശ്ശിയുടെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് കാറുകളെ മറികടന്നെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇവരെ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. നേരത്തെയും ഇവിടെ അപകടം നിരവധി ഉണ്ടായിട്ടുണ്ട്.