അരുണാചലിൽ മൂന്ന് മലയാളികൾ കൊല്ലപ്പെട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്..

0

തിരുവനന്തപുരം: അരുണാചലില്‍ മലയാളികളായ മൂന്ന് പേരു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ‘ബ്ലാക്ക് മാജിക്’ ബന്ധമുണ്ടെന്നു കൂടുതല്‍ തെളിവുകള്‍ പുറത്ത്. മരിച്ച നവീന്‍റെ കാറില്‍ നിന്ന് പൊലീസ് പ്രത്യേകതരത്തിലുള്ള കല്ലുകളും ചിത്രങ്ങളുമെല്ലാം കണ്ടെടുത്തു.

ഇത് നേരത്തേ ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയ ഇ-മെയിലില്‍ സൂചിപ്പിച്ചിട്ടുള്ള കല്ലുകളാണെന്ന വിശ്വാസത്തിലാണ് പോലീസ്. ‘ഡോൺബോസ്കോ’ എന്ന വിലാസത്തില്‍ നിന്ന് ആര്യക്ക് വന്ന മെയിലിലാണ് ഇവയെ കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. ഈ മെയില്‍ ഐഡിയായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. യാത്രാച്ചെലവിന് പണം ആവശ്യം വന്നപ്പോള്‍ ആര്യയുടെ ആഭരണങ്ങള്‍ വിറ്റതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഇക്കഴിഞ്ഞ 27ന് തിരുവനന്തപുരത്ത് നിന്ന് കാണാതായ ആര്യ എന്ന അധ്യാപികയെ ഏപ്രില്‍ രണ്ടിന് അരുണാചല്‍ പ്രദേശില്‍ ഒരു ഹോട്ടല്‍ മുറിയില്‍ സുഹൃത്തുക്കളും ദമ്പതികളുമായ നവീനെയും ദേവിക്കുമൊപ്പം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അന്ധവിശ്വാസം പിന്തുടര്‍ന്ന് ഒടുവില്‍ മരണം വരിക്കേണ്ട നിലയിലെത്തിയതാകാം മൂവരുമെന്ന സംശയം തുടക്കം മുതല്‍ തന്നെ നിലനിൽക്കുന്നുണ്ട്. ഇതിനുതക്ക പല തെളിവുകളും പൊലീസിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. എന്നാലിത് ഉറപ്പിക്കാനും ദുരുഹത നീക്കനും തക്ക അന്വേഷണമാണ് ഇപ്പോൾ പോലീസ് നടത്തി വരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *