കൊല്ലത്ത് പോത്തിന്റെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്
കൊല്ലം : കുളത്തൂപ്പുഴയില്‍ നാടന്‍ പോത്തിന്റെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. ഭാരതീപുരം സ്വദേശികളായ മാഹീന്‍(56), ശിവനേശന്‍ (48), ആയൂര്‍ അമ്പലമുക്ക് സ്വദേശി ഉണ്ണി (42) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഫാമുകളില്‍ വളര്‍ത്തുന്ന നാടന്‍ പോത്തുകളെ രാത്രികാലങ്ങളില്‍ അലക്ഷ്യമായി റോഡിലേക്ക് ഇറക്കിവിട്ടതാണ് അപകടത്തിന് കാരണമായത്. മലയോര ഹൈവേയായ അഞ്ചല്‍ കുളത്തൂപ്പുഴ പാതയിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ കുളത്തൂപ്പുഴ പൊലീസ് കേസെടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
