‘ഭൂമി നശിക്കും, പ്രളയം വരും, പര്‍വ്വതങ്ങളാണ് രക്ഷ’; മരണത്തില്‍ മുഖ്യസൂത്രതൻ മരിച്ച നവീൻ

0

അരുണാചല്‍ പ്രദേശിലെ മലയാളികളുടെ മരണത്തില്‍ മുഖ്യസൂത്രധാരന്‍ മരിച്ച നവീനെന്ന് അന്വേഷണ സംഘം. ഏഴ് വര്‍ഷമായി നവീന്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നു.വിശ്വാസത്തിന്റെ ഭാഗമായാണ് അരുണാചല്‍ തെരഞ്ഞെടുത്തതെന്നും അന്വേഷണ സംഘം. ‘ഭൂമി നശിക്കും, പ്രളയം വരും, പര്‍വ്വതങ്ങളാണ് രക്ഷ,യെന്ന് നവീന്‍ പറയുന്ന ചാറ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. അന്യഗ്രഹ ജീവിതം സാധ്യമാകും എന്ന വിശ്വാസത്താൽ ഉയര്‍ന്ന പ്രദേശം തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് സൂചന.

നവീൻ ദേവി ദാമ്പതികളുടെയും ആര്യയുടെയും മരണവുമായി ബന്ധപ്പെട്ട് വിചിത്രമായ വിവരങ്ങളാണ് പുറത്തുവരുന്നത്. മരണങ്ങള്‍ക്ക് പിന്നില്‍ ഏതെങ്കിലും വ്യക്തിയുടെയോ സംഘത്തിന്റെയോ പ്രേരണയുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇതിനിടെയാണ് നവീന്റെ ചാറ്റുകളും പുറത്തുവന്നത്. മരണത്തിനു ശേഷം അന്യഗ്രഹ ജീവിതം ലഭിക്കുമെന്ന വിശ്വാസം ഇവര്‍ക്കുണ്ടായിരുന്നു. ഇത് തെളിയിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.

അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളും പുസ്തകങ്ങളും മൂന്നുപേരും വായിക്കുകയും പരസ്പരം വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. ഭൂമിയിലേക്കാള്‍ സന്തോഷകരമായ ജീവിതം മറ്റു ഗ്രഹങ്ങളിൽ കിട്ടുമോ എന്ന് കണ്ടെത്താനാണു ഇവര്‍ ശ്രമിച്ചത്. ആ സംശയത്തിനു ഉത്തരം കണ്ടെത്താനെന്ന നിലയെ സാധൂകരിക്കുന്നതാണ് ആത്മഹത്യ കുറിപ്പും. ആന്‍ഡ്രോമെഡ ഗ്യാലക്സിയിലെ മിതി എന്ന സാങ്കല്‍പ്പിക കഥാപാത്രവുമായി സംസാരിക്കുന്ന പിഡിഎഫ് രേഖകളും യൂട്യൂബ് ലിങ്കുകളും ഇത് ശരി വെക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *