മുംബൈയിൽ ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം ബോട്ട് മറിഞ്ഞ് മൂന്നുപേർ മരിച്ചു,
മുംബൈ: ‘ഗേറ്റ്‌വേ ഓഫ് ഇന്ത്യ’യ്ക്ക് സമീപം ബോട്ട് മറിഞ്ഞ് മൂന്നുപേർ മരിച്ചു, നിരവധി പേരെ കാണാതായി, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ എലിഫൻ്റ ദ്വീപുകളിലേക്കുള്ള യാത്രയ്ക്കിടെ മുംബൈ തീരത്ത് നീലകമൽ എന്ന കടത്തുവള്ളം മറിഞ്ഞു.
മൂന്നുപേർ മരിക്കുകയും 66 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു, എന്നാൽ കാണാതായ 12 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. വൈകുന്നേരം 4 മണിയോടെ മറ്റൊരു ചെറിയ ബോട്ട് ഫെറിയിൽ ഇടിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്.