തൊടിയൂർ വസന്തകുമാരിയ്ക്ക് ഇടക്കൊച്ചി പ്രഭാകരൻ സ്മാരക പുരസ്കാരം
കരുനാഗപ്പള്ളി : ഇടക്കൊച്ചി പ്രഭാകരൻ സ്മാരക പുരസ്കാരത്തിന് കാഥിക തൊടിയൂർ വസന്തകുമാരിയ്ക്ക്. അഞ്ച് പതിറ്റാണ്ടിലേറെയായി കഥാപ്രസംഗരംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ആകാശവാണിയുടെ എ ഗ്രേഡ് കാഥികയാണ്. 2002-ൽ കേരള സംഗീതനാടക അക്കാദമി അവാർഡ് നേടി. കേരളത്തിനകത്തും പുറത്തും വിദേശങ്ങളിലുമായി 7,500-ലേറെ വേദികളിൽ കഥാപ്രസംഗങ്ങൾ അവതരിപ്പിച്ചു. കേരള സംഗീതനാടക അക്കാദമി കൗൺസിൽ അംഗം, തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നവംബർ എട്ടിന് ഇടക്കൊച്ചി വലിയകുളം വേദിയിൽ നടക്കുന്ന അനുസ്മരണച്ചടങ്ങിൽ കെ.ജെ. മാക്സി എംഎൽഎ പുരസ്കാരം സമ്മാനിക്കും. 25,000 രൂപയും ഉപഹാരവും അടങ്ങുന്നതാണ് അവാർഡ്.
