ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം: കാണിപ്പയ്യൂർ
അശ്വതി : ആരോഗ്യം തൃപ്‌തികരമായിരിക്കും. ഉദ്യോഗത്തോട് അനുബന്ധമായി ഉപരിപഠനത്തിനു ചേരുവാനിടവരും.
ഭരണി : പുതിയ വ്യാപാരം തുടങ്ങുവാനുള്ള ആശയമുദിക്കും. ആധ്യാത്മിക ചിന്തകളാൽ അനാവശ്യമായ ആധി ഒഴിഞ്ഞുപോകും.
കാർത്തിക : കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. വാഹനം മാറ്റിവാങ്ങുവാനിടവരും. നിർദേശങ്ങളും പ്രവർത്തന ശൈലിയും മറ്റുള്ളവർക്ക് ഉപകാരപ്രദമാകും.
രോഹിണി : അധ്വാനഭാരവും യാത്രാക്ലേശവും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. അശ്രാന്ത പരിശ്രമത്താൽ ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കും.
മകയിരം : ബാഹ്യപ്രേരണകൾ ഉണ്ടായാലും വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്. അവധിയെടുത്തു മംഗളകർമങ്ങളിൽ പങ്കെടുക്കും.
തിരുവാതിര : അശ്രാന്ത പരിശ്രമത്താൽ ഔദ്യോഗികമായ അനിശ്ചിതാവസ്ഥകൾ പരിഹരിക്കും. നിലനിൽപിനാധാരമായ ചെറിയ ഉദ്യോഗത്തിന് അവസരം ലഭിക്കും.
പുണർതം : പുതിയ വ്യാപാരം തുടങ്ങുന്നതിനു വിദഗ്ധോപദേശം തേടും. പക്വതയുള്ള സന്താനങ്ങളുടെ സമീപനം ആശ്വാസത്തിനു വഴിയൊരുക്കും.
പൂയം : കുടുംബത്തിൽ സന്തുഷ്‌ടിയും സമാധാനവും ഉണ്ടാകും. പ്രവർത്തനരംഗം മെച്ചപ്പെടും. മംഗളവേളകളിൽ വച്ച് വിശിഷ്ടവ്യക്തികളെ പരിചയപ്പെടുവാനും ആശയവിനിമയം നടത്തുവാനും അവസരമുണ്ടാകും.
ആയില്യം : അവിചാരിതമായി വിദേശ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമി വിൽക്കുവാൻ തീരുമാനിക്കും. സഹായം ചെയ്‌തുകൊടുത്തവർ വിരോധികളായിത്തീരും.
മകം : വിവിധങ്ങളും വ്യത്യസ്‌തങ്ങളുമായ കർമമേഖലകളിൽ പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. അദൃശ്യമായ മേഖലകളിൽ പണം മുടക്കരുത്.
പൂരം : നിർമാണം പൂർത്തിയായ ഗൃഹം താരതമ്യേന കുറഞ്ഞവിലയ്ക്ക് വാങ്ങുവാനിടവരും. സന്താനങ്ങൾക്കു കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ നിർബന്ധിതനാകും.
ഉത്രം : ഉദ്യോഗത്തോട് അനുബന്ധമായി ഉപരിപഠനത്തിനു ചേരും. പരീക്ഷ, ഇന്റർവ്യൂ, ചർച്ചകൾ തുടങ്ങിയവയിൽ വിജയിക്കും.
അത്തം : തൊഴിൽ മേഖലകളോടു ബന്ധപ്പെട്ടു ദൂരയാത്രകൾ വേണ്ടിവരും. വാഗ്വാദങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുകയാണു നല്ലത്. ആഭരണം മാറ്റിവാങ്ങുവാനിടവരും.
ചിത്തിര : അവധിയെടുത്തു കുടുംബസമേതം വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തും. ആരോഗ്യം തൃപ്തികരമായിരിക്കും. സൗമ്യസമീപനം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് ഉപകരിക്കും.
ചോതി : കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സന്താനങ്ങളുടെ സമീപനത്തിൽ ആത്മസംതൃപ്തിയുണ്ടാകും. അവിചാരിതമായി ഉദ്യോഗം നഷ്ടപ്പെടുമെങ്കിലും മറ്റൊന്നു ലഭിക്കുവാൻ യോഗമുണ്ട്.
വിശാഖം : പഠിച്ച വിഷയത്തോട് അനുബന്ധമായ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും.
അനിഴം : തുടങ്ങിവച്ച പ്രവർത്തനങ്ങൾ ബന്ധുസഹായത്താൽ പൂർത്തീകരിക്കും. കരാർ ജോലികൾ ഏറ്റെടുത്തു നടപ്പിലാക്കുന്നതിൽ ആത്മവിശ്വാസം വർധിക്കും.
തൃക്കേട്ട : തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട മാനസിക സംഘർഷം വർധിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും.
മൂലം : വ്യാപാര വ്യവസായ സമുച്ചയം പണിയുവാനുള്ള ഭൂമി വാങ്ങുവാനിടവരും. നിരാശയെ അതിജീവിക്കുവാനുള്ള സമീപനം ജീവിതപങ്കാളിയിൽ നിന്നു വന്നുചേരും.
പൂരാടം : വ്യവസായം നവീകരിക്കുവാൻ നിർദേശം തേടും. മേലധികാരി അവധിയായതിനാൽ ചർച്ചകൾ നയിക്കുവാനിടവരും.
ഉത്രാടം : ആഗ്രഹസാഫല്യത്താൽ നേർന്നുകിടപ്പുള്ള വഴിപാടുകൾ ചെയ്തുതീർക്കും. പ്രവർത്തന മേഖലകളിൽ നിന്നും സാമ്പത്തിക പുരോഗതിയുണ്ടാകും.
തിരുവോണം : പൂർവികസ്വത്ത് നിലനിർത്തുവാൻ സ്വജനങ്ങളുമായി ചർച്ച നടത്തും. സാങ്കേതിക കാരണങ്ങളാൽ വിദേശയാത്രയ്ക്കു തടസ്സങ്ങൾ അനുഭവപ്പെടും.
അവിട്ടം : മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. ഏറ്റെടുത്ത ദൗത്യം സംതൃപ്തിയോടുകൂടി പൂർത്തീകരിക്കും. വിശ്വസ്ത സേവനത്തിനു പ്രശസ്തിപത്രം ലഭിക്കും.
ചതയം : പൂർണതയില്ലാത്ത പദ്ധതികൾ തിരസ്കരിക്കപ്പെടും. അനാവശ്യ ചിന്തകൾ ഉപേക്ഷിക്കണം. തൊഴിൽ മേഖലകളിൽ ചുമതലകൾ വർധിക്കും.
പൂരുരുട്ടാതി : കൂടുതൽ യാത്രകൾ വേണ്ടിവരുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. വിശ്വസ്തസേവനത്തിനു പ്രശസ്‌തിപത്രം ലഭിക്കും.
ഉത്തൃട്ടാതി : സ്വന്തം ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ സാധിക്കാത്തതിനാൽ സംയുക്ത സംരംഭങ്ങളിൽ നിന്നും പിന്മാറും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം.
രേവതി : മത്സര രംഗങ്ങളിൽ വിജയിക്കും. ഉദ്യോഗത്തോട് അനുബന്ധമായി ഉപരിപഠനത്തിനു ചേരും. ചെലവിനങ്ങളിൽ നിർബന്ധ നിയന്ത്രണം വേണം.