തിരുവാതിര ഞാറ്റുവേല ചന്തയും, കർഷക സഭയും

മാന്നാർ :മാന്നാർ ഗ്രാമ പഞ്ചായത്തിന്റെയും മാന്നാർ കൃഷിഭവന്റേയും നേതൃത്വത്തിൽ തിരുവാതിര ഞാറ്റുവേല ചന്തയും കർഷകസഭയും ജൂലൈ 2 ബുധനാഴ്ച രാവിലെ 11 മണിയ്ക്ക് മാന്നാർ പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു . മാന്നാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന നൗഷാദിന്റെ അധ്യക്ഷതയിൽ, മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി രത്നകുമാരി ഉത്ഘാടനം ചെയ്തു . ചടങ്ങിൽ കൃഷി ഓഫീസർ ഹരികുമാർ പി സി സ്വാഗതവും ചെങ്ങന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ സൂസൻ തോമസ് തിരുവാതിര ഞാറ്റുവേല വിശദീകരണവും നടത്തി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബി കെ പ്രസാദ് നടീൽ വസ്തുക്കളുടെ വിതരണ ഉൽഘാടനം നടത്തി.
മാന്നാർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി രഘുനാഥ് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി കെ ശിവ പ്രസാദ്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ബാലകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹർ, സലീം പടിപ്പുരയ്ക്കൽ, മധു പുഴയോരം, രാധാമണി ശശിന്ദ്രൻ, സജു തോമസ്, അജിത് പഴവൂർ, ശാന്തിനി, പുഷ്പലത കെ സി, കാർഷിക വികസന സമിതി അംഗങ്ങൾ, കേരസമതി ഭാരവാഹികൾ, കേരസമിതി വാർഡ് തല കൺവീനർമാർ അസിസ്റ്റന്റ് കൃഷി ഓഫസർ സുധീർ ആർ, ശ്രീകുമാർ എസ്സ്, ദേവികാനാഥ്, വിവിധ കർഷക സമിതി ഭാരവാഹികൾ, കുടുംബശ്രീ അംഗങ്ങൾ, കൃഷി കൂട്ടം അംഗങ്ങൾ, കർഷകർ എന്നിവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു .
ഈ ചടങ്ങിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരമുള്ള പച്ചക്കറി വിത്തും, കുരുമുളക് തൈകളുടെയും സൗജന്യ വിതരണവും, തൈ ഒന്നിന് 50 രൂപ നിരക്കിൽ ഡബ്ല്യൂ സി റ്റി ഇനത്തിൽപെട്ട തെങ്ങിൻ തൈകളും വിതരണം ചെയ്തു.