ലോക്സഭാ തെരഞ്ഞെടുപ്പ്; ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്
ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗ് ആരംഭിച്ചു. 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകത്തിലെ 14 മണ്ഡലങ്ങൾ, മധ്യപ്രദേശിലെ 8 മണ്ഡലങ്ങൾ, യു പിയിലെ 10 മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങൾ എന്നിവിടങ്ങളിൽ ജനങ്ങൾ ഇന്ന് വിധി കുറിക്കും.
അതേസമയം രാജ്യത്തിന്റെ മൂന്ന് പ്രധാന പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും പോളിംങ് ഇന്ന് നടക്കും. അമിത് ഷായുൾപ്പടെയുള്ള കേന്ദ്രമന്ത്രിമാരുടെ നിരയിറങ്ങുന്ന ഗുജറാത്തും ഗോവയും, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പിൽ പ്രധാന്യമുള്ളത്. മോദി ഫാക്ടറിൽ എൻഡിഎയും പ്രതിപക്ഷ നിരയുടെ കെട്ടുറപ്പിൽ ഇന്ത്യ സഖ്യവും വിജയ പ്രതീക്ഷയിലാണ്.