മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് :121 സ്ഥാനാർത്ഥികളെ നിർത്തി മൂന്നാം മുന്നണി
മുംബൈ:മഹാരാഷ്ട്രയിലെ രണ്ട് പ്രധാന സഖ്യങ്ങളായ മഹായുതിയുടെയും മഹാ വികാസ് അഘാദിയുടെയും ഭാഗമല്ലാത്ത ചെറിയ പാർട്ടികളുടെ “മൂന്നാം മുന്നണി” ആയ പരിവർത്തൻ മഹാശക്തിയുടെ കീഴിൽ 121 സ്ഥാനാർത്ഥികൾ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും.
മുൻ എംപി രാജു ഷെട്ടിയുടെ നേതൃത്വത്തിലുള്ള സ്വാഭിമാനി പക്ഷ, സംഭാജി ഛത്രപതിയുടെ മഹാരാഷ്ട്ര സുരാജ്യ പക്ഷ, എംഎൽഎ ബച്ചു കാഡുവിൻ്റെ പ്രഹാർ ജനശക്തി എന്നിവ മുന്നണിയുടെ ഭാഗമായ ചെറുപാർട്ടികളിൽ ഉൾപ്പെടുന്നു.
“ഞങ്ങൾ മഹായുതിയുമായോ മഹാ വികാസ് അഘാദിയുമായോ ചേർന്നിട്ടില്ലാത്ത ഒരു മൂന്നാം മുന്നണിയാണ്. 288-ൽ 121 സീറ്റുകളിൽ നിന്ന് ഞങ്ങൾ സ്ഥാനാർത്ഥികളെ നിർത്തി,” മുൻ ബിജെപി രാജ്യസഭാ എംപി കൂടിയായ സംഭാജി ഛത്രപതി തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് പ്രധാന സഖ്യങ്ങളുമായി യോജിച്ച് പോകാതെ നിഷ്പക്ഷ നിലപാടാണ് തങ്ങൾ സ്വീകരിച്ചതെന്ന് സ്വാഭിമാനി ഷേത്കാരി സംഘടനാ മേധാവി രാജു ഷെട്ടി പറഞ്ഞു.
“നല്ല സ്ഥാനാർത്ഥികളെ നിർത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ കർഷകരുടെയും കാർഷിക മേഖലയുടെയും താൽപര്യം അവഗണിച്ചതിനാലാണ് പരിവർത്തൻ മഹാശക്തി രൂപീകരിക്കാനുള്ള തീരുമാനം ആവശ്യമായി വന്നത്.രണ്ട് പ്രധാന സഖ്യങ്ങളുമായി യോജിച്ച് പോകാതെ നിഷ്പക്ഷ നിലപാടാണ് തങ്ങൾ സ്വീകരിച്ചത് ” സ്വാഭിമാനി ഷേത്കാരി സംഘടനാ മേധാവി രാജു ഷെട്ടി പറഞ്ഞു.
, “കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി ഞങ്ങൾ അടിസ്ഥാന വിഷയങ്ങൾ മാത്രമാണ് ചർച്ച ചെയ്യുന്നത്. മഹാരാഷ്ട്രയുടെ വികസനത്തിന് ദീർഘകാല വീക്ഷണമില്ല. താരതമ്യപ്പെടുത്തുമ്പോൾ, കർണാടക, തെലങ്കാന തുടങ്ങിയ അയൽ സംസ്ഥാനങ്ങൾ നമ്മെക്കാൾ മുന്നിലാണ്.”
മഹാരാഷ്ട്രയിലെ രാഷ്ട്രീയ അവസ്ഥയിൽ തൻ്റെ നിരാശ പ്രകടിപ്പിച്ചുകൊണ്ട് സംഭാജി ഛത്രപതി പറഞ്ഞു
പുതുതായി രൂപീകരിച്ച മുന്നണിയിൽ താഴെത്തട്ടുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥികളുണ്ട്. സാധാരണക്കാരെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഞങ്ങളുടെ മുന്നണിക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. നമ്മുടെ രാഷ്ട്രീയം ജാതിക്കും സമുദായത്തിനും മതത്തിനും അതീതമാണ്,” പ്രഹർ ജനശക്തി പാർട്ടി നേതാവ് ബച്ചു കടു പറഞ്ഞു