വീടിന് മുന്നില്‍വെച്ച് കാറിന് തീപ്പിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു

0
THENJ CAR FIRE

മലപ്പുറം : തേഞ്ഞിപ്പലത്ത് കാറിന് തീപ്പിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേളാരി ജിഡിഎസ് മാര്‍ട്ട് എംഡി തേഞ്ഞിപ്പലം ചെനക്കലങ്ങാടി പള്ളിപ്പടിക്ക് സമീപം പൊറോളി അബ്ദുള്ള യുടെ മകന്‍ ആദില്‍ ആരിഫ്ഖാന്‍(29) ആണ് മരിച്ചത്. ഒക്ടോബര്‍ 20ന് അര്‍ധരാത്രിയോടെയായിരുന്നു അപകടം. ചേളാരിയില്‍ നിന്ന് വീട്ടിലേക്ക് വരികയായിരുന്ന ആദില്‍ വീടിന് സമീപം കാര്‍ നിര്‍ത്തി ഗെയ്റ്റ് തുറന്ന് വീണ്ടും കാര്‍ സ്റ്റാര്‍ട്ടാക്കി മുന്നോട്ടെടുത്തപ്പോഴാണ് തീപിടിച്ചത്. ഉടന്‍ കാറില്‍ നിന്നും പുറത്തിറങ്ങിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റു ആദിലിനെ ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. രണ്ടുദിവസം മുന്‍പ് വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.വിദേശത്ത് ജോലിയുള്ള ആദില്‍ ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് അടുത്തിടെ നാട്ടിലെത്തിയത്. ഭാര്യ: ഷംല, രണ്ടുമാസം പ്രായമുള്ള കുട്ടിയുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *